Short News

ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്

ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്

വർഷങ്ങളായി ചാന്ദ്രപര്യവേക്ഷണ നിരവധി രാജ്യങ്ങൾ നടത്തി വരുന്നു. നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിനായി ടൊയോട്ട ലൂണാർ ക്രൂയിസർ നൽകാനുളള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൂണാർ ക്രൂയിസർ എന്ന് പേര് നൽകുന്നത്. ഏകദേശം രണ്ട് മിനിബസുകളുടെ വലിപ്പമുളള ടൊയോട്ട ലൂണാർ ക്രൂയിസറിന് വെറും 459 ക്യുബിക് അടി (13 ക്യുബിക് മീറ്റർ) അതായത് രണ്ട് ബഹിരാകാശയാത്രികരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയു എന്നാണ് അറിയാൻ സാധിക്കുന്നത്.
കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ

കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ

രാജ്യത്തെ പൊതുഗതാഗതം അടുത്തിടെയായി പല പുത്തൻ മാനങ്ങളും കൈവരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും റോഡ്, റെയിൽ, മെട്രോ, വാട്ടർ ട്രാൻസ്പോർട്ട് എന്നീ മേഖലകളിൽ ഒട്ടനവധി പുരോഗതികളും മാറ്റങ്ങളും നമുക്ക് കാണാൻ സാധിച്ചു. വന്തേഭാരത് തുടങ്ങിയ ഹൈ സ്പീഡ് ട്രെയിനുകളുടെ വരവ് റെയിൽവേ സിസ്റ്റത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ് എന്ന് നമുക്ക് നിസംശയം പറയാം.
ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ പുത്തൻ ടീസർ
<iframe width="100%" height="338" src="https://www.youtube.com/embed/4VyOp23lNPo?si=vaTFJ6jMCe41cU28" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ പുത്തൻ ടീസർ

ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവികളുടേത്. മാരുതിയും ടാറ്റയും ഹ്യുണ്ടായിയും കിയയും മഹീന്ദ്രയുമെല്ലാം ഒന്നിച്ച് മത്സരിക്കുന്ന ഈ വിഭാഗത്തിൽ ഒട്ടുമിക്ക മോഡലുകളും വലിയ ഹിറ്റാണ് ഇതുവരെ സൃഷ്‌ടിച്ചിരിക്കുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ അഗ്രകണ്യനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതുവരെ ഇവിടെ പയറ്റിയത് XUV300 എന്ന മിടുക്കനുമായിട്ടായിരുന്നു.
150 രൂപക്ക് വിമാനത്തില്‍ പറക്കാം!

150 രൂപക്ക് വിമാനത്തില്‍ പറക്കാം!

നമ്മളില്‍ പലയാളുകളും വിമാനയാത്ര നടത്തിയിട്ടുണ്ടെങ്കിലും അത് ഇന്നും സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ ഒത്തിരിയുണ്ട്. ഫൈ്‌ലറ്റ് ടിക്കറ്റിന് ആയിരങ്ങള്‍ പൊടിക്കണമെന്ന കാരണത്താലാണ് അത് നടക്കാതെ പോകുന്നത്. എന്നാല്‍ ഒരു സിനിമ ടിക്കറ്റിന്റെ നിരക്കില്‍ ഇന്ത്യയില്‍ വിമാന യാത്ര നടത്താന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും?. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. അത് ഏതൊക്കെയാണെന്നും ഇത് എങ്ങനെ സാധിക്കുമെന്നും നമുക്ക് നോക്കാം.