Short News

ഇനി ബ്ലൂ കളറിൽ ഹാർലി ഡേവിഡ്സൺ

ഇനി ബ്ലൂ കളറിൽ ഹാർലി ഡേവിഡ്സൺ

സ്വിസ് വാച്ച്, ആഭരണ നിര്‍മ്മാതാക്കളായ ബുഷെററും ജര്‍മ്മന്‍ ബൈക്ക് വിദഗ്ധരായ ബൂന്ദര്‍ബൈക്കും ചേർന്നാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ അവതരിപ്പിച്ചത്. ഈ ബൈക്കിൻറെ വില 12 കോടിക്ക് മേലെയാണ്. ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്കെന്ന വിശേഷണവും ഹാർലി ഡേവിഡ്സൺ സ്വന്തമാക്കി. 
സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!
<iframe width="600" height="450" src="https://www.youtube.com/embed/wIlp5D2OFC4" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!

മെയ് പതിനൊന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സയനോരയൊരുക്കിയ ചിത്രത്തിലെ നാടൊട്ടുക്ക് എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

എല്ലാം മരുന്ന് മാഫിയകളുടെ കളി! വ്യാജപ്രചാരണവുമായി ജേക്കബ് വടക്കുംചേരി

എല്ലാം മരുന്ന് മാഫിയകളുടെ കളി! വ്യാജപ്രചാരണവുമായി ജേക്കബ് വടക്കുംചേരി

വവ്വാലുകളിൽ നിന്നും പകരുന്ന നിപ്പ വൈറസ് ബാധിച്ച് ആളുകൾ മരിച്ച് വീഴുന്നതിനിടെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും സജീവമാണ്. പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കുംചേരിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിപ്പ വൈറസ് എന്നൊന്നില്ലെന്നും ഇതെല്ലാം തട്ടിപ്പാണെന്നുമാണ് വടക്കുംചേരി പറയുന്നത്. കോഴിക്കോട്: വവ്വാലുകളിൽ നിന്നും പകരുന്ന നിപ്പ വൈറസ് ബാധിച്ച് ആളുകൾ മ

അമിതാഭ് ബച്ചന്റെ മകളും അഭിനയരംഗത്തേക്ക്

അമിതാഭ് ബച്ചന്റെ മകളും അഭിനയരംഗത്തേക്ക്

പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് അമിതാഭ് ബച്ചനും ശ്വേത ബച്ചനും അഭിനയിക്കുന്നത്. ശ്വേത അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചൻറെ കർമമേഖലയായിരുന്ന എഴുത്തിലായിരുന്നു ശ്വേതയ്ക്ക് താല്പര്യം. പാരഡൈസ് ടവേഴ്സ് എന്ന ശ്വേതയുടെ ആദ്യ നോവൽ ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കുകയാണ്.