Short News

പാവങ്ങളുടെ ലംബോർഗിനി ആവാൻ യുദ്ധം ടാറ്റയും സിട്രണും

പാവങ്ങളുടെ ലംബോർഗിനി ആവാൻ യുദ്ധം ടാറ്റയും സിട്രണും

സേഫ്റ്റിയുടെ കാര്യത്തിൽ നമ്പർ വണ്ണായ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ ഏത് കാർ പുറത്തിറക്കിയാലും വാങ്ങാൻ ആളുകൾ ഓടിയെത്തുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. എന്നാൽ നേരെ തിരിച്ച് സംഭവിക്കുന്ന മറ്റൊരു ബ്രാൻഡുണ്ട് നമുക്കിടയിൽ. മറ്റാരുമല്ല ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. C5 എയർക്രോസ് മുതൽ ഇങ്ങ് C3 എയർക്രോസ് വരെ വന്നപ്പോൾ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കമ്പനിക്കാവാതെ പോയി.
യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം

യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം

ഇന്ത്യന്‍ വാഹന പ്രേമികള്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാറാണ് പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ്. സ്വന്തം നാടായ ജപ്പാനില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഹാച്ച്ബാക്ക് മോഡല്‍ അടുത്തിടെ സുസുക്കി യുകെയിലും എത്തിച്ചിരുന്നു. 2024 സ്വിഫ്റ്റ് ഏപ്രില്‍ മുതല്‍ യുകെയിലും അയര്‍ലന്‍ഡിലും വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ യുകെ സ്‌പെക്കും ഇന്ത്യ സ്‌പെക്കും തമ്മില്‍ ഒത്തിരി മാറ്റങ്ങളുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം

സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം

നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും. സെലിബ്രിറ്റികളുടെ ആഡംബര ജീവിതം കണ്ട് മോഹിച്ച പലരും സമൂഹ മാധ്യമങ്ങളിൽ അഭ്യാസം കാണിച്ച് സ്റ്റാറാവാൻ ശ്രമിക്കുന്ന കാലഘട്ടം കൂടിയാണിത്. എളുപ്പത്തിൽ കാശുകാരനാവാനുള്ള കുറുക്കുവഴിയായാണ് പലരും സോഷ്യൽ മീഡിയയെ കാണുന്നത് തന്നെ. യൂട്യൂബും ഇൻസ്റ്റഗ്രാമും ഫെയ്‌സ്ബുക്കുമെല്ലാം നല്ല രീതിയിൽ വിനിയോഗിക്കുന്ന ധാരാളം ആളുകളുണ്ട് എന്നത് തിരസ്ക്കരിക്കാനാവാത്ത യാഥാർഥ്യമാണ്.
യുകെ സ്പെക്ക് സ്വിഫ്റ്റിൽ വമ്പൻ ഫീച്ചറുകൾ ഒരുക്കി സുസുക്കി

യുകെ സ്പെക്ക് സ്വിഫ്റ്റിൽ വമ്പൻ ഫീച്ചറുകൾ ഒരുക്കി സുസുക്കി

മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന് വരും മാസങ്ങളിൽ ഒരു ജനറേഷൻ അപ്‌ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ്. സുസുക്കി ഇതിനകം ജപ്പാനിൽ 2024 സ്വിഫ്റ്റിനെ പുറത്തിറക്കിയിരുന്നു, യുകെയിലും പുതിയ തലമുറ ഹാച്ച്ബാക്ക് കമ്പനി ലോഞ്ച് ചെയ്തിരുന്നു. യൂറോപ്പ്യൻ വിപണിയിലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ സവിശേഷതകളും സംപൂർണ്ണ ഫീച്ചർ ലിസ്റ്റും നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഈ ലേഖനത്തിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സെഗ്മെൻ്റ് ഫസ്റ്റ് എന്ന് പറയാവുന്ന യുകെ സ്പെക്ക് ഹാച്ച്ബാക്കിൻ്റെ മികച്ച അഞ്ച് ഫീച്ചറുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.