Short News

യുകെ സ്പെക്ക് സ്വിഫ്റ്റിൽ വമ്പൻ ഫീച്ചറുകൾ ഒരുക്കി സുസുക്കി

യുകെ സ്പെക്ക് സ്വിഫ്റ്റിൽ വമ്പൻ ഫീച്ചറുകൾ ഒരുക്കി സുസുക്കി

മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന് വരും മാസങ്ങളിൽ ഒരു ജനറേഷൻ അപ്‌ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ്. സുസുക്കി ഇതിനകം ജപ്പാനിൽ 2024 സ്വിഫ്റ്റിനെ പുറത്തിറക്കിയിരുന്നു, യുകെയിലും പുതിയ തലമുറ ഹാച്ച്ബാക്ക് കമ്പനി ലോഞ്ച് ചെയ്തിരുന്നു. യൂറോപ്പ്യൻ വിപണിയിലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ സവിശേഷതകളും സംപൂർണ്ണ ഫീച്ചർ ലിസ്റ്റും നിർമ്മാതാക്കൾ വെളിപ്പെടുത്തി. ഈ ലേഖനത്തിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സെഗ്മെൻ്റ് ഫസ്റ്റ് എന്ന് പറയാവുന്ന യുകെ സ്പെക്ക് ഹാച്ച്ബാക്കിൻ്റെ മികച്ച അഞ്ച് ഫീച്ചറുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഏഥര്‍ ഫാമിലി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി

ഏഥര്‍ ഫാമിലി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി

കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഒരു വാഹനം ഏതെന്ന് ചോദിച്ചാല്‍ സ്‌കൂട്ടര്‍ എന്നായിരിക്കും ഉത്തരം. ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലമായതിനാല്‍ ആകര്‍ഷകമായ ഡിസൈന്‍, വിശാലമായ സ്‌റ്റോറേജ്, അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍, മികച്ച റേഞ്ച് എന്നിവയുള്ള ഒരു ഇവിയായിരിക്കും ഏവരുടെയും ആഗ്രഹം. കുടുംബങ്ങളുടെ ഈ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്ന ഒരു കിടിലന്‍ മോഡല്‍ ഏഥര്‍ എനര്‍ജി പുറത്തിറക്കാന്‍ പോകുകയാണ്.
പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു

പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു

സ്കോഡ എന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിയെത്തുന്നത് സെഡാൻ മോഡലുകളായിരിക്കാം. പ്രത്യേകിച്ച് ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ് പോലുള്ള തട്ടുപൊളിപ്പൻ കാറുകൾക്ക് പേരുകേട്ടവരാണ് ഈ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. കാലത്തിനൊത്ത് കോലം മാറണമെന്ന വാശിയുള്ള സ്കോഡ ഇപ്പോൾ കൂടുതലും ഊന്നൽ കൊടുക്കുന്നത് എസ്‌യുവികൾക്കാണ്.
20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി ലോഗോ മാറ്റി

20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി ലോഗോ മാറ്റി

ഓരോ കമ്പനിയുടെയും ഐഡന്റിറ്റി തെളിയിക്കുന്ന ഒന്നാണ് ലോഗോ. വാഹന നിര്‍മാണ കമ്പനികളുടെ കാര്യമെടുത്താല്‍ ലോഗോ വളരെ സുപ്രധാനമാണ്. ബ്രാന്‍ഡ് ഐഡന്റിറ്റി കാലികമാക്കാനായി കമ്പനികള്‍ ലോഗോ പുതുക്കുന്നത് പതിവാണ്. ഇറ്റാലിയന്‍ ലക്ഷ്വറി സൂപ്പർ കാർ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ മുദ്രകളില്‍ ഒന്നാണ് അതിന്റെ ബുള്‍ ലോഗോ.