Short News

ബിഎസ്എൻഎൽ റംസാൻ, ലോകകപ്പ് സ്പെഷ്യൽ ഓഫറുകൾ ഇന്ന് മുതൽ

ബിഎസ്എൻഎൽ റംസാൻ, ലോകകപ്പ് സ്പെഷ്യൽ ഓഫറുകൾ ഇന്ന് മുതൽ

റമ്സാന്‍, ലോകപ്പ് സ്‌പെഷല്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. റമ്സാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭ്യമാക്കുന്ന ഓഫറാണ് ബിസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 786 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജസ്ന മാറി നില്‍ക്കുന്നതാവാമെന്ന് അച്ഛന്‍

ജസ്ന മാറി നില്‍ക്കുന്നതാവാമെന്ന് അച്ഛന്‍

ജസ്നയുടെ അച്ഛനായ കുന്നത്തുവീട്ടിൽ ജെയിംസ് ജോസഫാണ് മകള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലിരിക്കുന്നത്. ജസ്ന മാറി നില്‍ക്കുന്നതോ ആരെങ്കിലും മാറ്റി നിര്‍ത്തിയിരിക്കുന്നതോ ആകാമെന്നും അവള്‍ തിരിച്ചു വരുമെന്നുമാണ് ജെയിംസിന്‍റെ പ്രതീക്ഷ. മകളെ കണ്ടെത്താന്‍ പഴുതടച്ച പരിശോധനകള്‍ തുടരണമെന്നും അതില്‍ നിന്നും തന്നെയും ജസ്നയുടെ സഹോദരങ്ങളേയും മാറ്റി നിര്‍ത്തേണ്ടെന്നും ജെയിംസ് വ്യക്തമാക്കി
മേരിക്കുട്ടിയാവാന്‍ ജയസൂര്യ രണ്ടാഴ്ച പെണ്ണായിത്തന്നെ ജീവിച്ചു: രഞ്ജിത്ത് ശങ്കര്‍

മേരിക്കുട്ടിയാവാന്‍ ജയസൂര്യ രണ്ടാഴ്ച പെണ്ണായിത്തന്നെ ജീവിച്ചു: രഞ്ജിത്ത് ശങ്കര്‍

ഞാന്‍ മേരിക്കുട്ടി എന്ന സിനിമയില്‍ അഭിനയിക്കാനായി നടന്‍ ജയസൂര്യ രണ്ടാഴ്ചക്കാലം പെണ്ണായിത്തന്നെ ജീവിച്ചുവെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ജയസൂര്യ സിനിമയ്ക്കുവേണ്ടി കാത് കുത്തി. ഷൂട്ടിങിന് മുന്‍പ് കുറച്ചു ദിവസം സാരിയുടുത്ത് പൊട്ടുതൊട്ട് കമ്മലിട്ട് വീട്ടില്‍ സ്ത്രീയായിത്തന്നെ ജീവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി അര്‍ജന്‍റീന

ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി അര്‍ജന്‍റീന

ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന പരാജയപ്പെട്ടത്. ആദ്യ പകുതിയ്ക്ക് ശേഷമായിരുന്നു ഗോളുകള്‍ മൂന്നും. ഈ പരാജയത്തോടെ അ‍ര്‍ജന്‍റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്നും നിലവില്‍ ഒരു പോയിന്‍റ് മാത്രമേ അര്‍ജന്‍റീനയ്ക്കുള്ളൂ.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more