Short News

ഇന്ത്യയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

ഇന്ത്യയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

നിങ്ങൾക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ആദ്യം ചിന്തിക്കേണ്ട കാര്യം ഒരു കമ്പനി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നാണ്. കമ്പനി രജിസ്ട്രേഷൻ നടപടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ ഒരു അക്കൗണ്ട് തുറക്കുക എന്നതാണ് ആദ്യ സ്റ്റെപ്. ഇത് തികച്ചും സൗജന്യമായി ചെയ്യാവുന്നതാണ്.
രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങ

രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങ


ശരിക്കുപറഞ്ഞാൽ വളർത്തുമൃഗങ്ങളെ സംബന്ധിച്ചുള്ള ജ്യോതിഷം പ്രഖ്യാപനം ചിലപ്പോൾ നിങ്ങൾക്ക് തമാശരൂപേണ രസകരമായി അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും നിങ്ങളുടെ വ്യക്തിത്വത്തോടും ജീവിതശൈലിയോടുമൊക്കെ കൃത്യമായ രീതിയിൽ ഇണങ്ങി ജീവിക്കുന്ന ഒരു വളർത്തു മൃഗത്തെ എടുത്തു വളർത്താൻ കഴിയുന്നത് ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കും

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട്  അടിച്ചു മാറ്റിയത്!!

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട് അടിച്ചു മാറ്റിയത്!!

നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.കൊളമാവ് കോകിലയിലെ കല്യാണ വയസ്സു എന്ന പാട്ടിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിൻറെ സംരക്ഷണത്തിനായുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിൻറെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു