Short News

സ്വർണവിലയിൽ വർധനവ്

സ്വർണവിലയിൽ വർധനവ്

പവന് 80 രൂപയാണ് സ്വർണത്തിന് കൂടിയത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് വിലയിൽ ചെറിയ വർധനവ് ഉണ്ടായിരിക്കുന്നത്. ഒരു പവന് 22,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്തു രൂപ കൂടി 2805 രൂപയിലെത്തിയിട്ടുണ്ട്. ഒരാഴ്ചയായി ചെറിയ ഏറ്റക്കുറച്ചിലുകളാണ് സ്വർണ വിപണിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ടി20 ലീഗിലെ റിയല്‍ ക്യാപ്റ്റന്‍സ്

ടി20 ലീഗിലെ റിയല്‍ ക്യാപ്റ്റന്‍സ്

2013ലെ ഐപിഎല്ലിൽ പോണ്ടിങ്ങിന് മുംബൈക്കായി ആറു മല്‍സരങ്ങളില്‍ നിന്നും വെറും 52 റണ്‍സ് എടുക്കാനാണ് സാധിച്ചത്. ക്യാപ്റ്റനെന്ന നിലയിലും പരാജയമായതോടെ പോണ്ടിങ് പ്ലെയിങ് ഇലവനില്‍ നിന്നും സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2014ൽ ഹൈദരാബാദ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശിഖർ ധവാൻ ക്യാപ്റ്റന്‍സിയുടെ അമിത സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് വ്യക്തമാക്കി സ്ഥാനം ഒഴിയുകയാണ് ഉണ്ടായത്.
ടി20 ലീഗിൽ അരങ്ങേറ്റത്തിൽ ഒന്നാം തരം പ്രകടനം പുറത്തെടുത്തവർ

ടി20 ലീഗിൽ അരങ്ങേറ്റത്തിൽ ഒന്നാം തരം പ്രകടനം പുറത്തെടുത്തവർ

കൊല്‍ക്കത്ത 3.2 കോടി രൂപയ്ക്കാണ് 17കാരനായ മുജീബുര്‍ റഹ്മാനെ കൊണ്ടുവന്നത്. ഈ സീസണില്‍ ഇതുവരെ ആറു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 7.2 കോടി രൂപ വാരിയെറിഞ്ഞാണ് രാജസ്ഥാന്‍ ജോഫ്ര ആര്‍ച്ചറെ വലയിലാക്കിയത്. മുംബൈക്കെതിരെ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റാണ് താരം പിഴുതത്. 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ പഞ്ചാബിനെതിരെ നേടിയ ദില്ലിയുടെ ലിയാം പ്ലങ്കെറ്റും അരങ്ങേറ്റം കേമമാക്കി.
മുംബൈയുടെ വീഴ്ചയ്ക്കു പിന്നിലുളള കാരണങ്ങൾ

മുംബൈയുടെ വീഴ്ചയ്ക്കു പിന്നിലുളള കാരണങ്ങൾ

ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ ഹൈദരാബാദിനോട് ദയനീയ തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ കൂടിയായ വില്ല്യംസണ്‍ ഗംഭീരമായാണ് ഹൈദരാബാദിനെ മല്‍സരത്തില്‍ നയിച്ചത്. അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ അവിസ്മരണീയ സ്‌പെല്ലും മുംബൈയുടെ തോല്‍വിയുടെ വേഗം കൂട്ടി. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം രണ്ടു വിക്കറ്റാണ് എടുത്തത്.