Short News

മുകേഷ്​ അംബാനി​ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമതെത്തി

മുകേഷ്​ അംബാനി​ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമതെത്തി

ബ്ലുബെർഗി​​ൻറെ സമ്പന്നരുടെ പുതിയ പട്ടികയിലാണ് റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ​ മുകേഷ്​ അംബാനി ഒന്നാമതെത്തിയത്. ചൈനീസ്​ ഓൺലൈൻ ഷോപ്പിങ്​ സൈറ്റായ ആലിബാബയുടെ ജാക്ക്​ മായാണ്​ അംബാനിക്ക് തൊട്ടുപിറകിൽ ഉണ്ടായിരുന്നത്. അംബാനിയുടെ മൊത്തം ആസ്​തി 44.3 ബില്യൺ ഡോളറാണ്​. 44 ബില്യൺ ഡോളറാണ്​ ജാക്ക്​ മായുടെ ആസ്​തി.
ഭാര്യ പിണങ്ങി പോയപ്പോൾ ​യുവാവ്​ സ്​ഫോടക വസ്​തു ഉപയോഗിച്ച്​ പൊട്ടിത്തെറിച്ചു

ഭാര്യ പിണങ്ങി പോയപ്പോൾ ​യുവാവ്​ സ്​ഫോടക വസ്​തു ഉപയോഗിച്ച്​ പൊട്ടിത്തെറിച്ചു

രാജസ്​ഥാനിലെ ഉദയ്​പൂരിൽ വിനോദ്​ മേത്ത എന്നയാളാണ്​ മരിച്ചത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ്​​ ഭാര്യ വിനോദിനെ ഉപേക്ഷിച്ച് പിണങ്ങിപ്പോയത്. അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ്ച വിനോദ് ഡിറ്റനേറ്റർ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പോസ്​റ്റ്​മോർട്ടത്തിനും ഫോറൻസിക്​ പരിശോധനക്കുമായി മൃതദേഹം പൊലീസ് അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നീറ്റിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ

നീറ്റിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ

ത​മി​ഴി​ൽ നീ​റ്റ്​ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 196 മാ​ർ​ക്ക്​ കൂ​ടു​ത​ലാ​യി ന​ൽ​കാ​ൻ മ​ദ്രാ​സ്​ ഹൈ​ക്കോട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടിരുന്നു. ഇതിനെതിരെയാണ് സി.ബി.എസ്​.ഇ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്​. നീ​റ്റ്​ ത​മി​ഴ്​ ചോ​ദ്യ​പേ​പ്പ​റി​ലെ 49 ചോ​ദ്യ​ങ്ങ​ളി​ൽ പി​ഴ​വു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി സി.​പി.​എം രാ​ജ്യ​സ​ഭാം​ഗം ടി.​കെ. രം​ഗ​രാ​ജ​നാണ് ആദ്യം കോടതിയെ സമീപിച്ചത്.
നയന്‍താരയാണോ തൃഷയാണോ ഏറ്റവും സുന്ദരി എന്ന ചോദ്യത്തിന് വിജയ് സേതുപതിയുടെ മറുപടി

നയന്‍താരയാണോ തൃഷയാണോ ഏറ്റവും സുന്ദരി എന്ന ചോദ്യത്തിന് വിജയ് സേതുപതിയുടെ മറുപടി

ലളിതമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും അതിലും മികച്ച അഭിനയത്തിലൂടെയും ജനമനസ്സ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. തന്റെ പുതിയ ചിത്രമായ 96 ന്റെ റിലീസിന് തയ്യാറെടുക്കുകയാണ് സേതുപതി. തൃഷയാണ് ചിത്രത്തിലെ നായിക.
വിജയ് സേതുപതയ്‌ക്കൊപ്പം അഭിനയിക്കണം എന്നതാണ് ഇനി തന്റെ ആഗ്രഹം എന്ന് മുന്‍പൊരു അഭിമുഖത്തില്‍ തൃഷ പറഞ്ഞിരുന്നു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more