Short News

ഇൻഫോസിസിന്റെ അറ്റാദായം ഇടിഞ്ഞു

ഇൻഫോസിസിന്റെ അറ്റാദായം ഇടിഞ്ഞു

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ വരുമാനം പ്രഖ്യാപിച്ചു. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഫോസിസ് അറ്റാദായം 3,612 കോടിയാണ്. മുൻ പാദത്തിൽ ഇത് 3,690 കോടിയായിരുന്നു. മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 28 ശതമാനം ഇടിഞ്ഞാണ് 3,690 കോടി രൂപയിലെത്തിയത്. ഇൻഫോസിസിൻറെ സിഇഒ ആയി സലിൽ പരേഖ് സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പാദമായിരുന്നു മാർച്ചിലേത്.
ഓർത്തഡോക്​സ്​ വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

ഓർത്തഡോക്​സ്​ വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ജോബ് മാത്യു ,ജോൺസൺ വി. മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ്​ മാറ്റിയത്​. തിരുവല്ല മജിസ്ട്രേറ്റ് അവധിയായതിനാലാണ്​ ഹരജി പരിഗണിക്കുന്നത്​ മാറ്റിയതായി അറിയിച്ചിരിക്കുന്നത്. ജോബ്​ മാത്യവി​​ൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതി​നെ തുടർന്നാണ് അറസ്റ്റ്​ ചെയ്തത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്​.
ലോകകപ്പിൽ കിരണ്‍ ബേദിയെ ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പിൽ കിരണ്‍ ബേദിയെ ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പ് നേടിയതിന് ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് അധിനിവേശം ഓര്‍മപ്പെടുത്തി അഭിനന്ദിച്ചതാണ്‌ ഒട്ടേറെ പേരുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഇംഗ്ലണ്ട് ആയിരുന്നു കപ്പ് നേടിയിരുന്നതെങ്കില്‍, ബ്രിട്ടീഷ് കോളനിയായിരുന്നു ഇന്ത്യ എന്നതിനാൽ  ഇന്ത്യക്കാരാണ് കപ്പ് നേടിയതെന്ന് പറയുമായിരുന്നോയെന്നാണ് വിമർശനം.
ഈ ദിവസങ്ങളില്‍ ദാനം ചെയ്യൂ, സമ്പത്ത്

ഈ ദിവസങ്ങളില്‍ ദാനം ചെയ്യൂ, സമ്പത്ത്

ദാനം നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ പിന്നിലുള്ള വിശ്വാസത്തേയും പുണ്യത്തേയും കുറിച്ച് പലര്‍ക്കും അറിയില്ല. ദാന ധര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. എന്തൊക്കെയെന്നത് നോക്കാം. ദാനം ചെയ്യേണ്ട ദിവസവും സമയവും എല്ലാം വളരെയധികം ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ സാമ്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാക്കുന്നു. .

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more