Short News

യുഎം റെനഗേഡ് ഡ്യൂട്ടി ഇന്ത്യയിൽ അവതരിപ്പിച്ചു

യുഎം റെനഗേഡ് ഡ്യൂട്ടി ഇന്ത്യയിൽ അവതരിപ്പിച്ചു

റെനഗേഡ് ഡ്യൂട്ടി എസ്, ഏയ്‌സ് എന്ന് രണ്ട് മോഡലുകൾ മാര്‍ച്ച് മുതല്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കുന്നതാണ്. യുഎം റെനഗേഡ് ഡ്യൂട്ടിയുടെ വില 1.10 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നതാണ്. 10 ലിറ്ററാണ് വാഹനത്തിൻറെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 41 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററുളള ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് റെനഗേഡ് ഡ്യൂട്ടിക്കുളളത്.
ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ  നേതാവിലേയ്ക്ക്

ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്ക്

അഞ്ച് പതിറ്റാണ്ട് തമിഴ് സിനിമാ രംഗത്ത് ചുവടുറപ്പിച്ച ശേഷമാണ് കമല്‍ഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഫെബ്രുവരി 21 ന് വൈകിട്ട് മധുരൈയില്‍ വച്ച് നടന്ന പൊതുയോഗത്തിലാണ് കമൽഹാസൻ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മൂന്ന് നിറങ്ങളിലുള്ള പാർട്ടിയുടെ ഔദ്യോഗിക പതാകയും കമൽ ഹാസന്‍ അനാഛാദനം ചെയ്തിരുന്നു.

രണ്ടാം ടി20-ല്‍ രോഹിത് ശര്‍മ ആദ്യ പന്തില്‍ പുറത്തായി

രണ്ടാം ടി20-ല്‍ രോഹിത് ശര്‍മ ആദ്യ പന്തില്‍ പുറത്തായി

റെയ്നയും ധവാനുമാണ് ക്രീസില്‍. ഇന്ത്യക്ക് ഇന്ന് ജയിക്കാനായാല്‍ ഒരു മത്സരം അവശേഷിക്കെത്തന്നെ പരമ്പര സ്വന്തമാക്കാം. അഞ്ച് വിജയങ്ങളോടെ ഏകദിനപരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് ശേഷം ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ 28 റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്.
നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റർ:  പാകിസ്താൻ ചട്ടം ലംഘിച്ചു!

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റർ: പാകിസ്താൻ ചട്ടം ലംഘിച്ചു!

ഇന്ത്യ പാക് അതിർത്തിയിൽ പാക് ഹെലികോപ്റ്റർ. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ‍ നിയന്ത്രണരേഖയിൽ‍ നിന്ന് 300 മീറ്റർ പരിധിക്കുള്ളിലാണ് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.