Short News

ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്സ് 238.76 പോയൻറ് താഴ്ന്ന് 35149ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.40 പോയൻറ് നഷ്ടത്തിൽ 10682ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജ്യോതി ലാബ്സ്, ക്രോപ്റ്റൺ കൺസ്യൂമർ, ഫ്യൂച്ചർ എൻറർപ്രൈസസ്, ഫ്യൂച്ചർ കൺസ്യൂമർ, പെട്രോനെറ്റ് എൽഎൻജി, റാഡികോ കൈതാൻ എന്നീ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ടിവിഎസ് മോട്ടോർ, ജെ എസ് ഡബ്ലിയു സ്റ്റീൽ, വിഐപി ക്ലോതിങ്, ബ്രിഗേഡ് എൻറർപ്രൈസസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.
നിപ്പ വൈറസിന് കാരണം വവ്വാലല്ലെന്ന് പരിശോധനാ ഫലം

നിപ്പ വൈറസിന് കാരണം വവ്വാലല്ലെന്ന് പരിശോധനാ ഫലം

ആദ്യരോഗിയുടെ വീടിന് സമീപത്തു നിന്ന് പിടിച്ച വവ്വാല്‍ അല്ല നിപ്പ വൈറസിന് കാരണമെന്ന് കണ്ടെത്തല്‍ . പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. 21 സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പാണ് ശേഖരിച്ച് പരിശോധനക്കായി അയച്ചത്. വവ്വാലില്‍ നിന്ന് മാത്രം മൂന്ന് സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിന്‍റെ ഫലമാണ് ഭോപ്പാല്‍ ലാഹില്‍ നിന്നും എത്തിയിരിക്കുന്നത്.
പ്രിയ വാര്യര്‍ക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം

പ്രിയ വാര്യര്‍ക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം

നടക്കാന്‍ ബുദ്ധിമുട്ടുള്ള കാല്‍പ്പാദം മൂടുന്ന ഫ്രോക്ക് ധരിച്ചാണ് പ്രിയ വാര്യര്‍ ഒരു അവാര്‍ഡ് ചടങ്ങിന് എത്തിയത്. വസ്‍ത്രം പിടിച്ചു സഹായിക്കാന്‍ ഉണ്ടായിരുന്ന സ്ത്രീയോട് സ്റ്റേജില്‍ കയറുമ്പോൾ തന്നെ വിട്ട് ഓടിപ്പോകരുത് എന്ന് പ്രിയാ വാര്യര്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഒരു സിനിമ പോലും റിലീസ് ആകുന്നതിനു മുമ്പേ ഇത്ര അഹങ്കാരമോ എന്നാണ് ആരാധകരുടെ ചോദ്യം.
പോർട്ട് ഓഫീസ് ഉൽഘാടനം ഒരുക്കങ്ങൾ പൂർത്തിയായി

പോർട്ട് ഓഫീസ് ഉൽഘാടനം ഒരുക്കങ്ങൾ പൂർത്തിയായി

2020 ഓടു കൂടി മുഴുവൻ തീരദേശ തുറമുഖങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് ചരക്കു ഗതാഗതം സാധ്യമാക്കുക എന്ന ലൿഷ്യത്തോടെ വടകരയിൽ നിർമിച്ച പോർട്ട് ഓഫീസ് ഈ മാസം 26ന് വൈകീട്ട് മൂന്ന് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരള സർക്കാരിന്റെ തീരദേശ കപ്പൽ ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more