Short News

സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 156.06 പോയൻറ് താഴ്ന്ന് 35,387.88ലെത്തി. നിഫ്റ്റി 60.75 പോയൻറ് കുറഞ്ഞ് 10,741.10ലെത്തി. ലുപിൻ, ഐടിസി, വിപ്രോ, ആക്സിസ് ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, റിലയൻസ്, ഭാരതി എയർടെൽ, എസ്ബിഐ, ഒഎൻജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.
പെട്രോളിന് ഇന്ന് 34 പൈസ കൂടി

പെട്രോളിന് ഇന്ന് 34 പൈസ കൂടി

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80.69 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡീസല്‍ വിലയി‌ലും ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. 27 പൈസയുടെ വര്‍ധനവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ലീറ്ററിന് 73.61 രൂപയിലാണ് ഡീസല്‍ വില്‍പ്പന പുരോഗമിക്കുന്നത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
കോഴിക്കോട് നിപ വൈറസ്​ പനി ബാധിച്ചവരെ പരിചരിച്ച നഴ്​സും മരിച്ചു

കോഴിക്കോട് നിപ വൈറസ്​ പനി ബാധിച്ചവരെ പരിചരിച്ച നഴ്​സും മരിച്ചു

പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സായിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായി ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ ആശുപത്രി വളപ്പില്‍ സംസ്കരിക്കുകയാണ് ചെയ്തത്.
പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

153 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. 48 ബോളില്‍ നിന്ന് 61 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ വിജയത്തിനു പിന്നിലെ പ്രധാന പങ്കു വഹിച്ചത്. അവസാന അഞ്ച് ഓവറുകളില്‍ നിന്നായി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 64 റണ്‍സാണ് ചെന്നൈ നേടിയത്. പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതയാണ് ഇതോടെ ഇല്ലാതായത്.