Short News

സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 139.34 പോയൻറ് താഴ്ന്ന് 35,599.82ലെത്തി. നിഫ്റ്റി 48.70 പോയൻറ് കുറഞ്ഞ്10,808ലെത്തി. ഭാരതി എയർടെൽ, ലുപിൻ,സൺ ഫാർമ, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്
അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാൻ ഉത്തരവുമായി പഞ്ചായത്ത്

അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാൻ ഉത്തരവുമായി പഞ്ചായത്ത്

കക്കാടംപൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടർതീം പാര്‍ക്കിലെ നാല് കുളങ്ങളിലെയും വെളളം ഇന്ന് വൈകുന്നേരത്തിനകം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുമെന്നാണ് കരുതുന്നത്. നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റർ വെളളമുണ്ടെന്നാണ് കണക്കുകൂട്ടൽ.
അടിമാലിയിൽ ദേശീയ പാത ഉപരോധത്തിൽ പങ്കെടുത്തത് ആയിരങ്ങൾ; ലക്ഷ്യം അതിജീവനം...

അടിമാലിയിൽ ദേശീയ പാത ഉപരോധത്തിൽ പങ്കെടുത്തത് ആയിരങ്ങൾ; ലക്ഷ്യം അതിജീവനം...

മൂന്നാര്‍ ട്രിബൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളിലെ ഭൂപ്രശനങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തിയ ദേശീപാത ഉപരോധത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വിവിധ ഇടങ്ങളില്‍ നിന്നായി ആരംഭിച്ച പ്രകടനജാഥകള്‍ അടിമാലിയില്‍ എത്തിയതോടെ ആയരങ്ങള്‍ നിരന്ന ദേശീയപാത ഉപരോധ സമരമായി അത് മാറി.

കോഴിക്കോട് കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ 13 പേർക്ക്​ കടിയേറ്റു

കോഴിക്കോട് കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ 13 പേർക്ക്​ കടിയേറ്റു

റോഡരികിലും ബസ് സ്​റ്റോപ്പിലും നിന്നവരെയും നടന്നുപോകുന്നവരെയുമാണ്​ നായ കടിച്ച് പരിക്കേൽപ്പിച്ചത്. കടിയേറ്റവരെ കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട്​ കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവർക്ക്​ വാക്​സിൻ നൽകിയതായി ഡോക്ടർമാർ പറഞ്ഞു. കൂടുതൽ പേരെ അക്രമിക്കുന്നത്​ തടയാൻ തെരുവുനായെ പിടിക്കാനുള്ള ശ്രമം നടക്കുകയാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more