Short News

യുഎഇ തൊഴിൽ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

യുഎഇ തൊഴിൽ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

വിദേശ തൊഴിലാളികളുടെ വിസാ നിയമത്തിൽ വ്യാപക അഴിച്ചു പണികളുമായി യുഎഇ മന്ത്രിസഭായോഗം. വിസ നിയമങ്ങളിൽ തന്ത്രപ്രധാനമായ വൻ മാറ്റങ്ങളാണ് മന്ത്രിസഭായോ​ഗം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമി​ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്​ തീരുമാനങ്ങളെടുത്തത്​.
സുവാരസിന്‍റെ ഗോളോടെ ഉറുഗ്വേക്ക് സൗദിക്കെതിരെ ജയം

സുവാരസിന്‍റെ ഗോളോടെ ഉറുഗ്വേക്ക് സൗദിക്കെതിരെ ജയം

23ആം മിനിറ്റിലാണ് സുവാരസ് വലകുലുക്കിയത്. ഇടതുമൂലയില്‍ നിന്നുള്ള ഉറുഗ്വേയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സൗദിക്കു പിഴച്ചു. ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസിന് പന്ത് വലയിലേക്ക് വഴി കാണിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരിയറിലെ 100ആം മല്‍സരത്തിലാണ് ഉറുഗ്വേ സൂപ്പര്‍ താരം ഗോളടിച്ചത്.
തേന്‍ മഞ്ഞള്‍ മിശ്രിതത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

തേന്‍ മഞ്ഞള്‍ മിശ്രിതത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഞ്ഞള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ തേനിനോടൊപ്പം ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് എന്നത് പലര്‍ക്കും അറിയില്ല. അതിനെയെല്ലാം തുരത്തുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞളും തേനും. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്യയുടെ വീട്ടില്‍ ഇപ്പോൾ കല്യാണാരവത്തിൻറെ നാളുകൾ

ആര്യയുടെ വീട്ടില്‍ ഇപ്പോൾ കല്യാണാരവത്തിൻറെ നാളുകൾ

ആര്യയുടെ ഇളയസഹോദരനും നടനുമായ സത്യ എന്ന ഷാഹിറാണ് വിവാഹിതനാകുന്നത്. കോളേജില്‍ വച്ച് ഏറെക്കാലം പ്രണയത്തിലായിരുന്ന ഭാവനയെ ഈ മാസം 22നാണ് സത്യ വിവാഹം കഴിക്കുന്നത്. അതേസമയം, ആര്യക്ക് പങ്കാളിയെ കണ്ടെത്താനുളള റിയാലിറ്റി ഷോ ആയിരുന്ന എങ്ക വീട്ട് മാപ്പിളൈയിൽ പങ്കെടുത്ത ആരെയും സ്വീകരിക്കാന്‍ തയ്യാറാകാതെ ആര്യ പിന്മാറുകയാണ് ചെയ്തത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more