Short News

125 സിസി ബർഗ്മാൻ സ്ട്രീറ്റുമായി സുസുക്കി

125 സിസി ബർഗ്മാൻ സ്ട്രീറ്റുമായി സുസുക്കി

മുമ്പിലുള്ള വലിയ ഏപ്രൺ, മറ്റ് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയാണ് വാഹനത്തിൻറെ പ്രത്യേകതകൾ. വീതിയുള്ള സീറ്റിൽ രണ്ട് പേർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഉയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ പ്രത്യേകതകളും വാഹനത്തിന് നൽകിയിരിക്കുന്നു.
ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ...

ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ...

യുബി സിറ്റിയിലെ റസ്റ്റോറന്റില്‍ വച്ച്‌ മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് ഡോളാര്‍സ് കോളനി സ്വദേശി വിദ്വൈതിനെ ക്രൂരമായി മര്‍ദ്ധിച്ചത് കർണാടക രാഷ്ട്രീയത്തിൽ വൻ വിവാദമായിരിക്കുകയാണ്. കർണാടക നിയസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സംഭവം കർ‌ണാടകയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കുച്ചിപ്പുടിയില്‍ നടന വിസ്മയം തീര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും

കുച്ചിപ്പുടിയില്‍ നടന വിസ്മയം തീര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും

പഞ്ചായത്ത് ഭരണ കാര്യങ്ങള്‍ക്കിടയിലും കലാപരമായ പ്രവര്‍ത്തനങ്ങളില്‍ സകുടുംബം പങ്കെടുത്ത് മാതൃകയാവുകയാണ് മലപ്പുറം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലതാ അനില്‍. പെരിന്തല്‍മണ്ണയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷം 2018 വേദിയിലാണ് വേറിട്ട ഈ കലാ പ്രകടനം അരങ്ങേറിയത്.

ഡബ്സ്മാഷ് മാത്രമല്ല ഇങ്ങനെ ചിലതും  അമ്മയുടേയും മകളുടേയും കയ്യിലുണ്ട്!

ഡബ്സ്മാഷ് മാത്രമല്ല ഇങ്ങനെ ചിലതും അമ്മയുടേയും മകളുടേയും കയ്യിലുണ്ട്!


ക്ലാസിക്കൽ നർത്തകിയായ താരകല്യാണിന്റേയും മകൾ സൗഭാഗായയുടേയും ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈാറലാണ്. ഇതിനു മുൻപും നൃത്തവുമായി അമ്മയും മകളും വേദിയിൽ എത്തിയിട്ടുണ്ട്. ഇതിനു മുൻപ് സൗഭാഗ്യയോടൊപ്പം താരകല്യാണും ഡബ്സമാഷിൽ ഒരുമിച്ച് എത്താറുണ്ടായിരുന്നു. അമ്മയുടേയും മകളുടെ സബ്സാമാഷ് ഏറെ ഹിറ്റുമാണ്.