Short News

ടാറ്റയുടെ ടിഗോര്‍, ടിയാഗോ ഇലക്ട്രിക് പതിപ്പുകൾ എത്തുന്നു

ടാറ്റയുടെ ടിഗോര്‍, ടിയാഗോ ഇലക്ട്രിക് പതിപ്പുകൾ എത്തുന്നു

റഗുലര്‍ ടിയാഗോയിൽ നിന്ന് ഇലക്ട്രിക് പതിപ്പിന് കാര്യമായ മാറ്റങ്ങളില്ല. ഇലക്ട്രിക് പതിപ്പിനെ സൂചിപ്പിക്കാനായി സൈഡിലും മുന്‍ ഭാഗത്തും EV ബാഡ്ജിങ് ഉണ്ട്. ഇലക്ട്ര ഇവിയുടെ ത്രീ ഫേസ് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് രണ്ടു മോഡലുകൾക്കും ഊർജം പകരുക. 5 പേര്‍ക്ക് ടിഗോര്‍, ടിയാഗോ ഇലക്ട്രിക്ക് മോഡലുകളിൽ യാത്ര ചെയ്യാവുന്നതാണ്. ഒറ്റചാര്‍ജില്‍ പരമാവധി 130 കിലോമീറ്റര്‍ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.
ടി20 ലീഗിൽ അരങ്ങേറ്റത്തിൽ ഒന്നാം തരം പ്രകടനം പുറത്തെടുത്തവർ

ടി20 ലീഗിൽ അരങ്ങേറ്റത്തിൽ ഒന്നാം തരം പ്രകടനം പുറത്തെടുത്തവർ

കൊല്‍ക്കത്ത 3.2 കോടി രൂപയ്ക്കാണ് 17കാരനായ മുജീബുര്‍ റഹ്മാനെ കൊണ്ടുവന്നത്. ഈ സീസണില്‍ ഇതുവരെ ആറു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 7.2 കോടി രൂപ വാരിയെറിഞ്ഞാണ് രാജസ്ഥാന്‍ ജോഫ്ര ആര്‍ച്ചറെ വലയിലാക്കിയത്. മുംബൈക്കെതിരെ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റാണ് താരം പിഴുതത്. 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ പഞ്ചാബിനെതിരെ നേടിയ ദില്ലിയുടെ ലിയാം പ്ലങ്കെറ്റും അരങ്ങേറ്റം കേമമാക്കി.
മുംബൈയുടെ വീഴ്ചയ്ക്കു പിന്നിലുളള കാരണങ്ങൾ

മുംബൈയുടെ വീഴ്ചയ്ക്കു പിന്നിലുളള കാരണങ്ങൾ

ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ ഹൈദരാബാദിനോട് ദയനീയ തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ കൂടിയായ വില്ല്യംസണ്‍ ഗംഭീരമായാണ് ഹൈദരാബാദിനെ മല്‍സരത്തില്‍ നയിച്ചത്. അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ അവിസ്മരണീയ സ്‌പെല്ലും മുംബൈയുടെ തോല്‍വിയുടെ വേഗം കൂട്ടി. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം രണ്ടു വിക്കറ്റാണ് എടുത്തത്.
ധോണിയോ കോലിയോ കേമനെന്ന് ഇന്ന് ചിന്നസ്വാമി ഉത്തരം നല്‍കും

ധോണിയോ കോലിയോ കേമനെന്ന് ഇന്ന് ചിന്നസ്വാമി ഉത്തരം നല്‍കും

ചെന്നൈയും ബാംഗ്ലൂരും തമ്മിൽ രാത്രി എട്ടിനു ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നേർക്കുനേർ എത്തുന്നത്. ധോണിക്കു കീഴില്‍ ചെന്നൈ ഐപിഎല്ലില്‍ മിന്നുന്ന വിജയങ്ങളുമായി കുതിക്കുമ്പോള്‍ കോലിയുടെ ബാംഗ്ലൂർ കിതയ്ക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു തോല്‍വിയുമാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. അതേസമയം, രണ്ടെണ്ണത്തില്‍ മാത്രമാണ് ബാംഗ്ലൂരിനു ജയം കാണാൻ കഴിഞ്ഞിരിക്കുന്നത്.