Short News

അബ്രഹാമിൻറെ സന്തതികളുടെ റിലീസ് തീയ്യതി പുറത്തുവിട്ടു

അബ്രഹാമിൻറെ സന്തതികളുടെ റിലീസ് തീയ്യതി പുറത്തുവിട്ടു

ജൂണ്‍ 15 പെരുന്നാള്‍ ദിനത്തില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. ആൻസൺ പോൾ, കനിഹ, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

153 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. 48 ബോളില്‍ നിന്ന് 61 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ വിജയത്തിനു പിന്നിലെ പ്രധാന പങ്കു വഹിച്ചത്. അവസാന അഞ്ച് ഓവറുകളില്‍ നിന്നായി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 64 റണ്‍സാണ് ചെന്നൈ നേടിയത്. പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതയാണ് ഇതോടെ ഇല്ലാതായത്.  
ചെന്നൈയ്ക്ക് വിജയലക്ഷ്യം 154

ചെന്നൈയ്ക്ക് വിജയലക്ഷ്യം 154

ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. അവസാന ഓവര്‍ തികക്കാന്‍ രണ്ട് പന്ത് ബാക്കിയുള്ളപ്പോഴേക്കും ചെന്നൈ പഞ്ചാബിനെ എറിഞ്ഞൊതുക്കിയിരുന്നു. മലയാളി താരമായ കരുണ്‍ നായരുടെ ഇന്നിങ്സാണ് പഞ്ചാബിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 54 റണ്‍സാണ് കരുണ്‍ നേടിയത്.
ഡെഡ്പൂലിന് ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന കളക്ഷൻ

ഡെഡ്പൂലിന് ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന കളക്ഷൻ

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന് ശേഷം ഇന്ത്യയിൽ മികച്ച കളക്ഷൻ നേടി മുന്നോട്ട് പോവുകയാണ് ഹോളിവുഡ് ചിത്രം ഡെഡ്പൂൾ. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യദിന കളക്ഷന്‍ ഏറ്റവും കൂടുതൽ നേടിയത് അവഞ്ചേഴ്സ് ആയിരുന്നു. 31.30 കോടി. അതിനു ശേഷം ഡെഡ്പൂൾ 2 നേടിയിരിക്കുന്ന ആദ്യദിന കളക്ഷൻ 11.25 കോടിയാണ്.