Short News

അബ്രഹാമിൻറെ സന്തതികളുടെ ഫസ്റ്റ്ലുക്ക്

അബ്രഹാമിൻറെ സന്തതികളുടെ ഫസ്റ്റ്ലുക്ക്

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് അബ്രഹാമിൻറെ സന്തതികൾ. സഹസംവിധായകനായിരുന്ന ഷാജി പാടൂരിൻറെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. കാറിനുള്ളില്‍ തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. ആൻസൺ പോളും ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഹനീഫ് അദനിയാണ്.
പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ  തോണി മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു

പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു

പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു 57വയസ്സുകാരന്‍ മരിച്ചു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ ടി നഗറിലെ വിക്കിരിയന്‍ കാസ്മിക്കുട്ടി (57 )യാണു മരിച്ചത്. ചെറുതോണിയുമായി മത്സ്യബന്ധനത്തിനിറങ്ങവെ തീരക്കടലില്‍ പെടുന്നനെ ഉണ്ടായ കടലാക്രമണത്തില്‍പ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു അപകടമുണ്ടായത്.

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പൊങ്കാലയ്ക്കിടെ യുവതിയുടെ മാല പൊട്ടിച്ചു കടന്ന തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ശാന്തിഗിരി പൂലന്തറ ശ്രീ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയ്ക്കിടയിൽ വയോധികയുടെ മൂന്നു പവന്റെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. തമിഴ്നാട് സേലം റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ശാന്തി (40) ആണ് പിടിയിലായത്.

എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!! മേയ് 3 മുതല്‍  പ്രവാസി ചിട്ടി

എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!! മേയ് 3 മുതല്‍ പ്രവാസി ചിട്ടി

അടുത്ത മാസം 3 മുതല്‍ പ്രവാസി ചിട്ടികൾ തുടങ്ങാൻ കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകി. ബോണ്ട് ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വായ്പ വഴി പണം സമാഹരിച്ച് പദ്ധതികള്‍ നടപ്പാക്കാന‍ാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.