ലാലേട്ടൻ പാട്ട് പാടി അഹാനയും
ചലച്ചിത്രം
- 4 days ago
മഞ്ജുവാര്യർ ചിത്രമായ മോഹൻലാലിലെ ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര് എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. നടൻ ഇന്ദ്രജിത്തിൻറെ മകള്‍ പ്രാര്‍ത്ഥനയാണ് സിനിമയിൽ ഈ ഗാനം പാടിയിരിക്കുന്നത്. ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞ ഗാനം പാടി ശ്രദ്ധ നേടിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ. പാട്ടു പാടുന്ന വീഡിയോ അഹാന തന്നെയാണ് ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.