Short News

ഐശ്വര്യയുടെ പുതിയ ലുക്ക് പുറത്ത്

ഐശ്വര്യയുടെ പുതിയ ലുക്ക് പുറത്ത്

പുതിയ ചിത്രമായ ഫാനി ഖാനിലെ ഐശ്വര്യ റായ് യുടെ ലുക്കാണ് പുറത്തായിരിക്കുന്നത്. കറുപ്പ് ടോപ്പിന് മുകളിൽ സൈന്യത്തിൻറെ ജാക്കറ്റ് അണിഞ്ഞ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ഗായികയായാണ് ഐശ്വര്യ എത്തുന്നത്. ഡച്ച് സിനിമയായ എവരി ബഡീസ് ഫേമസിൻറെ റീമേക്കാണ് ചിത്രം. രാകേഷ് ഓംപ്രകാശ് മിശ്രയാണ് ചിത്രത്തിൻറെ സംവിധായകൻ. അനിൽ കപൂറും രാജ്കുമാർ റാവുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നഴ്സ്മാരുടെ ലോങ് മാർച്ച് സെക്രട്ടറിയേറ്റിലേക്ക്

നഴ്സ്മാരുടെ ലോങ് മാർച്ച് സെക്രട്ടറിയേറ്റിലേക്ക്

ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ലോങ്മാര്‍ച്ച് നടത്തുന്നത്. ചേർത്തല മുതൽ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24നാണ് ആരംഭിക്കുക. നഴ്സുമാർ അന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുകയും ചെയ്യും.മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് ഏഴ് മാസമായിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാത്തതിൽ പ്രതിഷേധിച്ചാണ് ലോങ് മാർച്ച്
മത വിദ്വേഷം പുലർത്തുന്ന ഫ്ളക്സ് സ്ഥാപിച്ചതിന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

മത വിദ്വേഷം പുലർത്തുന്ന ഫ്ളക്സ് സ്ഥാപിച്ചതിന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

മത വിദ്വേഷം പുലർത്തുന്ന ഫ്ളക്സ് സ്ഥാപിച്ചതിന് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്സെടുത്തു .നഗര പരിധിയിലെ മാക്കൂൽ പീടികയിൽ എസ്ഡിപിഐ സ്ഥാപിച്ച പ്രചരണ ബോർഡ് പോലീസ്
കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാത്രിയാണ് എസ്ഡിപിഐ മാക്കൂൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചത്.":ഐ.പി.സി.153(എ)വകുപ്പ് പ്രകാരം മത വിദ്വേഷം പുലർത്തുന്നതിനാണ് വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

മുരളി ഗോപിയുടെ അടുത്ത അഡാറ് സിനിമ വരുന്നു! ഇത്തവണ നായകന്‍ ഇന്ദ്രജിത്ത്

മുരളി ഗോപിയുടെ അടുത്ത അഡാറ് സിനിമ വരുന്നു! ഇത്തവണ നായകന്‍ ഇന്ദ്രജിത്ത്

താക്കോല്‍ എന്ന എന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആമേന്‍ എന്ന സിനിമയ്ക്ക് ശേഷം ഈ സിനിമയിലൂടെ വീണ്ടുമൊരു പള്ളിയിലച്ചന്റെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നത്. ഫാദര്‍ ആംബ്രോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗോവയില്‍ നിന്നും ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി 40 ദിവസത്തോളം ഇവിടെ കാണുമെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.