Short News

എപ്പോൾ സംവിധായകനാകുമെന്ന ചോദ്യത്തിന് അമിതാഭ് ബച്ചൻറെ മറുപടി

എപ്പോൾ സംവിധായകനാകുമെന്ന ചോദ്യത്തിന് അമിതാഭ് ബച്ചൻറെ മറുപടി

സംവിധാനത്തെ കുറിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉളളത്. ഷൂട്ട് ചെയ്യുമ്പോള്‍ സംവിധായകന്റെ മനസ്സില്‍ എന്തൊക്കെയാകും എന്ന് എനിക്ക് ഇപ്പോഴും കൃത്യമായി ബോധ്യം വന്നിട്ടില്ല. ഞാന്‍ ഒരിക്കലും ഒരു സംവിധായകനാകില്ലെന്നും അഭിനയത്തിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബച്ചൻ പറഞ്ഞു. നൂറിലധികം സിനിമകളിലാണ് ബച്ചൻ അഭിനയിച്ചിരിക്കുന്നത്.
‘കാളി’- പതിവു തെറ്റിക്കാത്ത വിജയ് ആന്റണി ചിത്രം! തമിഴ് മൂവി റിവ്യൂ

‘കാളി’- പതിവു തെറ്റിക്കാത്ത വിജയ് ആന്റണി ചിത്രം! തമിഴ് മൂവി റിവ്യൂ

നായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, സൗണ്ട് എഞ്ചിനീയർ എന്നീ മേഖലകളിലെല്ലാം ഒരു പോലെ ശോഭിച്ച കലാകാരനാണ് വിജയ് ആന്റണി. നായകനായി എത്തിയ ചിത്രങ്ങളുടെയെല്ലാം ത്രില്ലർ സ്വഭാവം കൊണ്ട് അത്തരം ചിത്രങ്ങളിഷ്ട്ടപ്പെടുന്ന വളരെയധികം പ്രേക്ഷകരുടെ പിന്തുണ താരത്തിന് ലഭിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ചിത്രം 'കാളി"യ്ക്ക് വേണ്ടിയും ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു.

കുമ്മനം, സുരേന്ദ്രൻ, ലസിത പാലക്കല്‍ പിന്നെ പന്തളംജി!!! ട്രോൾ ഇരന്നുവാങ്ങിയവർ...

കുമ്മനം, സുരേന്ദ്രൻ, ലസിത പാലക്കല്‍ പിന്നെ പന്തളംജി!!! ട്രോൾ ഇരന്നുവാങ്ങിയവർ...

കര്‍ണാടകത്തില്‍ യെദ്യൂരപ്പ രാജിവച്ചതിന്‍റെ പേരില്‍ ഏറ്റവും അധികം ആഘോഷിക്കുന്നത് കേരളത്തിലെ ട്രോളന്‍മാര്‍ തന്നെ ആണ്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോഴും യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തപ്പോഴും അത് ആഘോഷിച്ച കേരളത്തിലെ ബിജെപി നേതാക്കളെ ഇപ്പോള്‍ ട്രോളുകളായി സോഷ്യല്‍ മീഡിയ. കുമ്മനം രാജശേഖരനും, കെ സുരേന്ദ്രനും, ലസിത പാലക്കലും ഒക്കെ ആണ് ട്രോളുകളുടെ ഇരകള്‍.
അഭിഭാഷകന് കോടതിയുടെ താക്കീത്

അഭിഭാഷകന് കോടതിയുടെ താക്കീത്

നിരുത്തുരവാദപരമായ ആരോപണങ്ങളടങ്ങിയ ഹർജിയുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേക വിജിലൻസ് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. പൊതുതാത്പര്യം എന്ന പേരിൽ ഹർജിയുമായെത്തിയ അഭിഭാഷകനായ നെയ്യാറ്റിൻകര പി.നാഗരാജനെയാണ് കോടതി താക്കീത് ചെയ്തത്. വ്യക്തി വിരോധം തീർക്കാനുളള വേദിയല്ല കോടതി എന്ന് പ്രത്യേകം ഒാർക്കണമെന്നും കോടതി പറഞ്ഞു.