Short News

പ്രണവ് മോളിവുഡിൻറെ ടോം ക്രൂയിസെന്ന് അനു സിതാര

പ്രണവ് മോളിവുഡിൻറെ ടോം ക്രൂയിസെന്ന് അനു സിതാര

പ്രണവ് മോഹൻലാലിൻറെ ചിത്രമായ ആദിയിലെ ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ പ്രണവിൻറെ പാർക്കൌർ പ്രകടനത്തെ നിരവധിപേർ പ്രശംസിച്ചിരുന്നു. ഈ രംഗങ്ങളിലെ പ്രണവിൻറെ പ്രകടനത്തെ പരാമർശിച്ചാണ് യുവനടി അനു സിത്താര മലയാളത്തിലെ ടോം ക്രൂയിസെന്ന് പ്രണവിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലാണ് അനു സിതാര പ്രണവിനെ അഭിനന്ദിച്ചത്.
അമേരിക്കയുടെ  പാസ്റ്റർ യാത്രയായി: സുവിശേഷകന്‍‍ ബില്ലി ഗ്രഹാമിന് യാത്രാമൊഴി

അമേരിക്കയുടെ പാസ്റ്റർ യാത്രയായി: സുവിശേഷകന്‍‍ ബില്ലി ഗ്രഹാമിന് യാത്രാമൊഴി

അമേരിക്കന്‍ പാസ്റ്ററെന്ന വിളിപ്പേരില്‍‍ അറിയപ്പെട്ടിരുന്ന ബില്ലി ഗ്രഹാം അന്തരിച്ചു. 99കാരനായ ബില്ലി നോർത്ത് കരോലിനയിലെ വസതിയിൽ‍ വച്ചായിരുന്നു മരണമടഞ്ഞത്. ബില്ലിയുടെ വക്താവ് ജെറേമി ബ്ലൂമിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയിലും സ്വാധീനമുള്ള ആളായിരുന്നു ബില്ലി.

സൗത്ത് ആഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം

സൗത്ത് ആഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം

ധോനിയുടെ 28 പന്തില്‍ നിന്നുളള 52 റണ്‍സും മനീഷ് പാണ്ഡെയുടെ 79 റണ്‍സുമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.‌ റെയ്ന 31ഉം ധവാന്‍ 24ഉം റണ്‍സെടുത്തു. ഈ മത്സരം ജയിക്കാനായ‌ാല്‍ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കാം. ഏകദിന പരമ്പരയും ടി20 പരമ്പരയും റാങ്കിങ്ങിലെ ഒന്നാമന്‍മാരെ അവരുടെ ‌രാജ്യത്ത് തോല്‍പ്പിച്ച് സ്വന്തമാക്കാനുളള അപൂ‍ര്‍വ അവസരമാണ് ഇന്ത്യക്കുളളത്.
ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ  നേതാവിലേയ്ക്ക്

ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്ക്

അഞ്ച് പതിറ്റാണ്ട് തമിഴ് സിനിമാ രംഗത്ത് ചുവടുറപ്പിച്ച ശേഷമാണ് കമല്‍ഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഫെബ്രുവരി 21 ന് വൈകിട്ട് മധുരൈയില്‍ വച്ച് നടന്ന പൊതുയോഗത്തിലാണ് കമൽഹാസൻ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മൂന്ന് നിറങ്ങളിലുള്ള പാർട്ടിയുടെ ഔദ്യോഗിക പതാകയും കമൽ ഹാസന്‍ അനാഛാദനം ചെയ്തിരുന്നു.