Short News

പാരിയുടെ പുതിയ പോസ്റ്റർ ഇറങ്ങി

പാരിയുടെ പുതിയ പോസ്റ്റർ ഇറങ്ങി

മാർച്ച് രണ്ടിന് തീയേറ്ററുകളിലെത്തുന്ന പാരിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അനുഷ്ക ശർമ്മയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ബംഗാളി താരം പരംബ്രത ചാറ്റര്‍ജിയാണ് സിനിമയിലെ നായകൻ. നവാഗതനായ പ്രോസീത് റോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ നിർമ്മാതാവും അനുഷ്ക തന്നെയാണ്.
വിപുൽ അംബാനിയെ അറസ്റ്റ് ചെയ്തു

വിപുൽ അംബാനിയെ അറസ്റ്റ് ചെയ്തു

നീരവ് മോദിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിപുല്‍ അംബാനിയെ പി എന്‍ ബി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ധീരുഭായി അംബാനിയുടെ സഹോദരൻറെ മകനാണ് വിപുല്‍. നക്ഷത്ര ഗ്രൂപ്പ് സി എഫ് ഒ കപില്‍ ഖണ്ഡേല്‍വാല്‍, ഗീതാഞ്ജലി മാനേജർ നിതേൻ ഷാഹി, കവിത മണ്‍കികര്‍, അർജുൻ പാട്ടീൽ എന്നിവരും അറസ്റ്റിലായി.
മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്, കാണൂ

മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്, കാണൂ

മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം നീരജും അഭിനയിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. യുവതാരങ്ങളില്‍ എല്ലാവരും കൊടിക്കുന്നൊരു അവസരമായിരുന്നു മാമാങ്കത്തിലൂടെ നീരജിനെ തേടിയെത്തിയത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് നീരജ് തന്നെയാണ് അറിയിച്ചത്.

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം..

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം..

തമിഴ് രാഷ്ട്രീയത്തിലേക്ക് ഒരു സൂപ്പർസ്റ്റാർ കൂടി ചുവടുറപ്പിക്കാനെത്തുന്നു. ഉലകനായകൻ കമൽഹാസൻ ഇന്ന് വൈകിട്ട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തും. മധുരയിൽ െവെച്ചാണ് പരിപാടി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ വഴി ആശംസ നേരും.