Short News

വ്യത്യസ്ത ഗെറ്റപ്പിൽ ശരത് അപ്പാനി!! 'കോണ്ടസ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

വ്യത്യസ്ത ഗെറ്റപ്പിൽ ശരത് അപ്പാനി!! 'കോണ്ടസ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

അപ്പാനി ശരത് നായകനാകുന്ന കോണ്ടസ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശ്രീജിത് രവി , ഹരീഷ് പേരടി, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, കിച്ചു ഡെല്ലസ്, സുര്‍ജിത് , ബൈജുവാസു, ധീരജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിപ്പി ക്രിയേറ്റീവ് വർക്സ് പ്രൈവറ്റ് ലിമിററഡിന്റെ ബാനറിൽ പ്രവാസി മലയാളിയായ സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.

തുലാം  രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: രാശിക്കാരെക്കുറിച്ച്

തുലാം രാശിക്കാര്‍ ബന്ധത്തിൽ ആത്മാര്‍ത്ഥത സൂക്ഷിക്കുന്നവർ: രാശിക്കാരെക്കുറിച്ച്


ആരോടും പറ്റില്ലെന്ന് എടുത്തടിച്ച് പറയാന്‍ ഈ രാശിക്കാർക്ക് കഴിയില്ല. ഇത് ഇവർക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുമുണ്ട്. ഏൽപ്പിക്കുന്ന ദൗത്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാന്‍ തന്റേതായ രീതിയില്‍ ചിന്തിക്കുന്നവരായിരിക്കും ഈ രാശിക്കാർ. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഈ രാശിക്കാർ ഇഷ്ടപ്പെടാറില്ല.

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി

നീരവിനെയും മെഹുലിനെയും പൂട്ടും: ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാൻ പിഎൻബി

12,700 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഹോങ്കോങ് ഹൈക്കോടതിയെ സമീപിക്കാനൊ രുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. മുംബൈ ബ്രാഡി ബ്രാഞ്ച് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് നീക്കം. ഹോങ്കോങ് ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ‍ നീരവിനും മെഹുൽ ചോക്സിക്കും ബിസിനസും സ്വത്തുക്കളും ഉള്ള സാഹചര്യത്തിൽ വിവിധ കോടതികളെ സമീപിച്ച് നിയമനടപടികൾ എളുപ്പത്തിലാക്കാനാണ് നീക്കം.

ബാംഗ്ലൂരിന് ആറ് വിക്കറ്റ് ജയം; ഡിവില്ലേഴ്സ് 90*

ബാംഗ്ലൂരിന് ആറ് വിക്കറ്റ് ജയം; ഡിവില്ലേഴ്സ് 90*

എബി ഡി ഡിവില്ലേഴ്സ് 30 പന്തില്‍ നിന്നാണ് 90 റണ്‍സ് അടിച്ചുകൂട്ടിയത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഡിവില്ലേഴ്സിന്‍റെ എണ്ണം പറഞ്ഞ ഇന്നിങ്സ്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച കളിച്ച ഡിവില്ലേഴ്സ് ബാംഗ്ലൂരിന്‍റെ ജയം അനായാസമാക്കുകയായിരുന്നു. വിരാട് കോലിയെ പുറത്താന്‍ ട്രന്‍റ് ബോള്‍ഡ് ബൗണ്ടറിയില്‍ നിന്ന് പറന്നെടുത്ത ക്യാച്ചാണ് മത്സരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷ​ണം.