Short News

ശരിക്കും മടുത്തു, സിനിമകള്‍ പാതിവഴിയിലായതില്‍ മനം നൊന്ത് അരവിന്ദ് സാമി!

ശരിക്കും മടുത്തു, സിനിമകള്‍ പാതിവഴിയിലായതില്‍ മനം നൊന്ത് അരവിന്ദ് സാമി!

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നായകന്‍മാരിലൊരാളാണ് അരവിന്ദ് സാമി.റോജയും ബോംബൈയുമൊന്നും പ്രേക്ഷക മനസ്സില്‍ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. .. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്.സിനിമാസമരത്തിില്‍ ആകെ നിരാശനാണ് അദ്ദേഹം.
പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ  തോണി മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു

പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു

പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു 57വയസ്സുകാരന്‍ മരിച്ചു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ ടി നഗറിലെ വിക്കിരിയന്‍ കാസ്മിക്കുട്ടി (57 )യാണു മരിച്ചത്. ചെറുതോണിയുമായി മത്സ്യബന്ധനത്തിനിറങ്ങവെ തീരക്കടലില്‍ പെടുന്നനെ ഉണ്ടായ കടലാക്രമണത്തില്‍പ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു അപകടമുണ്ടായത്.

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ചു: തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

പൊങ്കാലയ്ക്കിടെ യുവതിയുടെ മാല പൊട്ടിച്ചു കടന്ന തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ശാന്തിഗിരി പൂലന്തറ ശ്രീ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയ്ക്കിടയിൽ വയോധികയുടെ മൂന്നു പവന്റെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. തമിഴ്നാട് സേലം റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ശാന്തി (40) ആണ് പിടിയിലായത്.

എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!! മേയ് 3 മുതല്‍  പ്രവാസി ചിട്ടി

എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!! മേയ് 3 മുതല്‍ പ്രവാസി ചിട്ടി

അടുത്ത മാസം 3 മുതല്‍ പ്രവാസി ചിട്ടികൾ തുടങ്ങാൻ കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകി. ബോണ്ട് ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വായ്പ വഴി പണം സമാഹരിച്ച് പദ്ധതികള്‍ നടപ്പാക്കാന‍ാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.