Short News

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FAsianet%2Fvideos%2F2271220486228927%2F&show_text=0&width=560" width="100%" height="300" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>

പേളിയെ സാബു റൂമിൽ കെട്ടിയിട്ടു!! വടി വീശി , ഇവർക്കിടയിൽ സംഭവിച്ചത് എന്ത്? കാണൂ

ബിഗ് ബോസ് റിയാലിറ്റി ഷോ മറ്റൊതു തലത്തിലേയ്ക്ക് പോകുകയാണ്. ബിഗ് ബോസ് ഹൗസിലെ കൊലപാതകത്തിനും ശേഷം അംഗങ്ങളെ പോലീസുകാരായ ശ്വേത മേനോനും സാബുവും ചേർന്ന് ചോദ്യം ചെയ്തിരുന്നു. എല്ലാ മത്സരാർഥികളു തമ്മിൽ തമ്മിൽ പേരുകൾ പറഞ്ഞിരുന്നു. അവസാനം പേളിയുടെ ഊഴമാകുകയായിരുന്നു. ശ്രീനീഷിന്റേയും ദീപന്റേയും പേരുകൾ പറഞ്ഞു. തനിയ്ക്ക് എന്നെ തന്നെ സംശയമുണ്ടെന്നു പേളി പറഞ്ഞു.

സംസ്ഥാനത്ത് മഴകുറഞ്ഞു തുടങ്ങി; വെള്ളമിറങ്ങാൻ ആരംഭിച്ചു

സംസ്ഥാനത്ത് മഴകുറഞ്ഞു തുടങ്ങി; വെള്ളമിറങ്ങാൻ ആരംഭിച്ചു

മഴ കുറഞ്ഞിട്ടും ആലപ്പുഴ കുട്ടനാട് അടക്കമുളള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിത്തുടങ്ങിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും ദുരിതം പൂര്‍ണമായി ഒഴിയാന്‍ ദിവസങ്ങള്‍ എടുക്കും. ആലപ്പുഴയില്‍ ആറുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലടക്കമായി മാറി താമസിക്കുന്നുണ്ട്. അതേസമയം, അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: സംസ്കാര സാഹിതി

എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: സംസ്കാര സാഹിതി

'മീശ 'പിൻവലിക്കാനിടയാക്കിയ സാഹചര്യം ഫാസിസ്റ്റുകൾ കേരളത്തിലും പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സംസ്കാര സാഹിതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിലനില്ക്കുന്ന അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയും കേരളത്തിലെ എഴുത്തുകാർക്കു നേരരയും പ്രയോഗിക്കപ്പെടുന്ന സാഹചര്യം അപലപനീയമാണ്.ഭരണഘടന ഉറപ്പു നല്കുന്ന എഴുതാനുള്ള സ്വാതന്ത്ര്യം അധികാരത്തിന്റെ പിൻബലത്തിൽ അമർച്ച ചെയ്യുന്നത് പ്രതിരോധിക്കപ്പെടണം.

വെറും 1500 രൂപയ്ക്ക് ആളുകളുടെ വ്യക്തിവിവരങ്ങള്‍ കച്ചവടം നടത്തുന്ന റാക്കറ്റ്

വെറും 1500 രൂപയ്ക്ക് ആളുകളുടെ വ്യക്തിവിവരങ്ങള്‍ കച്ചവടം നടത്തുന്ന റാക്കറ്റ്

എസ്.എം.എസുകള്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളുടെ ഫോണ്‍ വിളികള്‍ എന്നിവ ലഭിക്കുന്നതും അവരെല്ലാം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളടക്കമുളള വ്യക്തിവിവരങ്ങൾ പറയുന്നതും ബാങ്കുകളുടെ അടക്കം സെര്‍വറുകളില്‍ സൂക്ഷിക്കുന്ന ഡാറ്റകൾ ഹാക്ക് ചെയ്താണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മേല്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഡേറ്റാ വിതരണക്കാർ വിൽക്കുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more