Short News

ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്

ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്

ടാറ്റ മോട്ടോർസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കസ്റ്റമേഴ്സിന് ഇഷ്ടപ്പെടുന്നത് കൊടുക്കുക എന്നതാണ് പാരമ്പര്യം. ഇപ്പോൾ കമ്പനി കൂടുതലും ശ്രദ്ധിക്കുന്നത് സേഫ്റ്റിയിലാണ്. കമ്പനിയുടെ പല മോഡലുകളും ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയവയാണ്. 2024 മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റയുടെ എൻട്രി ലെവൽ മോഡലായ പഞ്ച് മാറിയതോടെ വിൽപ്പനയിൽ പഞ്ച് മുകൾത്തട്ടിലാണ്.
ആക്‌സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം

ആക്‌സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം

ഇന്ത്യയിലും സൂപ്പർബൈക്ക് നിർമാണം തുടങ്ങിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ (Aprilia). നല്ല വിലയുള്ള പ്രീമിയം മോട്ടോർസൈക്കിളുകൾ വരെ ഇവിടെ ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ടെന്ന് മനസിലാക്കിയ കമ്പനി ഡ്യുക്കാട്ടി, കവസാക്കി, ട്രയംഫ് പോലുള്ള വമ്പൻമാർക്ക് വിലങ്ങുതടിയാവുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.
മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ADAS

മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ADAS

ലക്ഷ്വറി ഫീച്ചറുകള്‍ക്കൊപ്പം തന്നെ അടുത്ത കാലത്തായി ജനങ്ങള്‍ സേഫ്റ്റി ഫീച്ചറുകളും നോക്കി കാര്‍ വാങ്ങുന്നുണ്ട്. സേഫ്റ്റിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്ത കാലത്ത് ഏറ്റവും ട്രെന്‍ഡിംഗായ ഒരു വാക്കാണ് ADAS. അഡ്വാസ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണിത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയയ XUV700-യിലൂടെയാണ് ADAS സവിശേഷതകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗായത്.
ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക

ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക

ലോകത്തിലെ വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ് ചൈനീസ് വാഹന നിർമാതാക്കൾ. ഇലക്ട്രിക് വാഹന വിപണിയിലെ ഭീമൻ അമേരിക്കൻ ബ്രാൻഡായ ടെ‌സ്‌ല ആണെങ്കിലും ചൈനീസ് കമ്പനിയായ ബിവൈഡി ഒന്നും ഒട്ടും മോശമല്ല. അമേരിക്കയിലും ബിവൈഡി നല്ല വിൽപ്പനയാണ് കാഴിച്ചവയ്ക്കുന്നത്, അത് പോലെ തന്നെയാണ് ചൈനയിൽ ടെ‌സ്‌ലയുടെ വിൽപ്പനയും. എന്നാൽ ഇപ്പോഴിതാ യുഎസിൽ പുതിയ പ്രശ്നം ഉയർന്നു വന്നിരിക്കുകയാണ്. അത് എന്താണ് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.