Short News

ഏറ്റവും ഇഷ്ടം നസ്റിയയോടെന്ന് പൃഥ്വിരാജ്

ഏറ്റവും ഇഷ്ടം നസ്റിയയോടെന്ന് പൃഥ്വിരാജ്

സിനിമാ മേഖലയില്‍ ഏറ്റവും ഇഷ്ടം നസ്രിയ നസീമിനോടാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ആകർഷിച്ചിട്ടുള്ളതെന്നും നസ്റിയ അങ്ങിനെയൊരാളാണെന്നും പൃഥ്വിരാജ് വിശദീകരിച്ചു.എന്തുകൊണ്ടാണ് താൻ ഇങ്ങനെയെന്ന് ആരേയും ബോധ്യപ്പെടുത്താൻ നസ്റിയ ശ്രമിച്ചിട്ടില്ല.അവർ എപ്പോഴും അവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. അഞ്ജലി മേനോൻറെ അടുത്ത ചിത്രത്തിൽ പൃഥ്വിയുടെ നായികയായെത്തുന്നത് നസ്റിയയാണ്.
അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

അവിഹിത ബന്ധത്തിന് തടസം നിന്നതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നൽകിയത്. സൗമ്യയെ തേടി ആളുകൾ വീട്ടിലെത്തിയത് ചോദ്യം ചെയ്തതാണ് മാതാപിതാക്കളെ കൊല്ലാൻ കാരണമെന്നും സൌമ്യ മൊഴി നൽകി.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

സെക്രട്ടറിയറ്റ് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാലരാമപുരം വടക്കേവിളയിൽ സാഗാനിവാസിൽ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ശിവകുമാറി(48)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പകൽ 3.30 ഓടെയാണ് സംഭവം. വീടിലെ രണ്ടാംനിലയിലെ സ്റ്റെയർകേസിന് സമീപത്തെ ഗ്രില്ലിൽ ഷാളിട്ട് തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

ഓഹരി വിപണി നേരിയ നഷ്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് 52 പോയന്റ് നഷ്ടത്തില്‍ 34563ലെത്തി. നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 10593ലെത്തി. ബിഎസ്ഇയിലെ 770 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിൽ 835 ഓഹരികള്‍ നഷ്ടത്തിലാണ്. ഭരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, സിപ്ല, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.