Short News

ദുല്‍ഖറിലൂടെ ജെമിനി ഗണേശനും കീര്‍ത്തി സുരേഷിലൂടെ സാവിത്രിയും വരുന്നു!
<iframe width="640" height="360" src="https://www.youtube.com/embed/OrnYMmWBuV4" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

ദുല്‍ഖറിലൂടെ ജെമിനി ഗണേശനും കീര്‍ത്തി സുരേഷിലൂടെ സാവിത്രിയും വരുന്നു!

മഹാനടി റിലീസിനൊരുങ്ങുന്നതിനിടെയാണ് ഓഫീഷ്യല്‍ ടീസര്‍ ഇന്നലെ പുറത്ത് വിട്ടത്. നടി സാവിത്രിയുടെ ഹോസ്പിറ്റല്‍ രംഗവും ഒപ്പം കുഞ്ഞിനൊപ്പം ദുല്‍ഖറും ഒന്നിച്ചുള്ള രംഗങ്ങളടക്കമാണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാമന്തയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈജന്തി മൂവീസാണ് നിര്‍മ്മിക്കുന്നത്.


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയാണ് വില. തുടര്‍ച്ചയായ രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വ‍ർണ വ്യാപാരം നടന്നത്.

ബൈക്കില്‍ സഞ്ചരിക്കവെ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി വീണ വീട്ടമ്മ മരിച്ചു

ബൈക്കില്‍ സഞ്ചരിക്കവെ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി വീണ വീട്ടമ്മ മരിച്ചു

മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണ് വീട്ടമ്മ മരിച്ചു, അപകടം സംഭവിച്ചിട്ടു അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താനോ,ആശുപത്രിയിലെത്തിക്കാനോ തെയ്യാറാകാതിരുന്നതും മരണം വേഗത്തില്‍ സംഭവിക്കാന്‍ കാരണമായി. മാറഞ്ചേരി മുക്കാല എം.ജി.റോഡില്‍ നീറ്റിക്കല്‍ പള്ളിക്കടുത്ത തറയില്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (42)യാണ് മരിച്ചത്.

അടിവസ്ത്രങ്ങളെവിടെ എന്ന് ചോദിച്ചവന് അമൃത സുരേഷിൻറെ മറുപടി

അടിവസ്ത്രങ്ങളെവിടെ എന്ന് ചോദിച്ചവന് അമൃത സുരേഷിൻറെ മറുപടി

ഫോട്ടോഷൂട്ടിനിടയില്‍ പകര്‍ത്തിയ ഒരു ചിത്രം അമൃത ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് അടിവസ്ത്രമെവിടെ എന്ന് ചോദിച്ച് ഈ ചിത്രത്തോടൊപ്പം ഒരാള്‍ അമൃതയ്ക്ക് സ്വകാര്യ സന്ദേശമാണ് അയച്ചത്. ഈ മാന്യന്റെ ചോദ്യത്തിന് ആര്‍ക്കെങ്കിലും മറുപടി കൊടുക്കാമോ? നാണക്കേട്.. എന്ന് പറഞ്ഞാണ് ഇയാളയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അമൃത പോസ്റ്റ് ചെയ്തത്.