Short News

ഈ മൗ യൗ തീയറ്ററുകളിലേക്കെത്തുന്നു

ഈ മൗ യൗ തീയറ്ററുകളിലേക്കെത്തുന്നു

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ. മ .യൗ.അങ്കമാലി ഡയറീസിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രം മെയ് നാലിന് തീയറ്ററുകളിലെത്തുമെന്നാണ് വിവരം. മുമ്പ് രണ്ടു തവണ ചിത്രത്തിന്‍റെ റിലീസ് മാറ്റിയിരുന്നു. സിനിമയെ കൂടുതല്‍ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് റിലീസ് മാറ്റിയതെന്ന് പല്ലിശ്ശേരി പറഞ്ഞിരുന്നു
പ്രായം തളര്‍ത്താത്ത മോഹന്‍ലാല്‍ ആരാധിക പാട്ടു പാടുന്ന വീഡിയോ

പ്രായം തളര്‍ത്താത്ത മോഹന്‍ലാല്‍ ആരാധിക പാട്ടു പാടുന്ന വീഡിയോ

മോഹന്‍ലാലിനേക്കാള്‍ പ്രായമുള്ള ഒരു അമ്മൂമ്മയുടെ പാട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ക്വീന്‍ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അമ്മൂമ്മ വളരെ ആസ്വദിച്ചുകൊണ്ട് പാടുന്നത്. നിഷ്‌കളങ്കമായ അമ്മൂമ്മയുടെ ഗാനം ആരാധകർ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ ആരാധകരുടെ കഥ പറയുന്ന "മോഹൻലാൽ" എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്.
ആഹാരത്തിൽ വീണ്ടും സംഘപരിവാർ അജണ്ടയുമായി കേന്ദ്രസർക്കാർ!

ആഹാരത്തിൽ വീണ്ടും സംഘപരിവാർ അജണ്ടയുമായി കേന്ദ്രസർക്കാർ!

സസ്യാഹാരം പ്രചരിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ പണി മേടിച്ച് കേന്ദ്രസര്‍ക്കാര്‍. സസ്യാഹം കഴിക്കുവന്നവര്‍ ആരോഗ്യവാന്‍മാരായി ഇരിക്കുമെന്നും മറിച്ച് മാംസാഹാരം കഴിക്കുന്നവര്‍ അനാരോഗ്യമുള്ളവരായി തടിച്ചിരിക്കുമെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്.

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് മമ്മൂട്ടി ഓടിക്കുന്ന വീഡിയോ

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് മമ്മൂട്ടി ഓടിക്കുന്ന വീഡിയോ

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മുട്ടി ബിഎംഡബ്യു ബൈക്കില്‍ കറങ്ങിയത്. 1170 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ആര്‍ 1200 ജിഎസിന് ശക്തി നൽകുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. 17.10 ലക്ഷം രൂപയാണ് വാഹനത്തിൻറെ വില.