Short News

ആര്യയുടെ മനസ്സ് മാറുന്നതും പ്രതീക്ഷിച്ച് മത്സരാർത്ഥികൾ

ആര്യയുടെ മനസ്സ് മാറുന്നതും പ്രതീക്ഷിച്ച് മത്സരാർത്ഥികൾ

നടന്‍ ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്തുവാനായി തുടങ്ങിയ എങ്കെ വീട്ടു മാപ്പിളൈ ഒരുപാട് വിവാദങ്ങൾക്കൊടുവിലാണ് അവസാനിച്ചത്. ഇതിനു ശേഷം പല മത്സരാർത്ഥികളും ആര്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതേ സമയം ഷോയില്‍ അവസാനം പുറത്തായ അബർനദി താൻ ആര്യയെ അല്ലാതെ വേറെ ഒരാളേയും വിവാഹം ചെയ്യുകയില്ലെന്നും വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.
പാചകത്തിനായി മീൻ നന്നാക്കിയ വീട്ടമ്മയുടെ സ്വര്‍ണമോതിരങ്ങളുടെ നിറം മാറി

പാചകത്തിനായി മീൻ നന്നാക്കിയ വീട്ടമ്മയുടെ സ്വര്‍ണമോതിരങ്ങളുടെ നിറം മാറി

സ്വര്‍ണ മോതിരത്തിൻറെ നിറം വെള്ളി കളറാവുകയാണ് ചെയ്തത്. തിരുവല്ല പൊങ്ങന്താനം കട്ടത്തറയില്‍ ജെസി മത്തി വെട്ടുന്നതിനിടെയാണ് മോതിരങ്ങളുടെ നിറം മാറിയത്. മത്തിയില്‍ കലര്‍ത്തിയ രാസ പദാര്‍ത്ഥങ്ങളുടെ പരിണിത ഫലമായാണ് മോതിരങ്ങളുടെ നിറം മാറിയതെന്നാണ് കുടുംബത്തിൻറെ ആരോപണം. സംഭവത്തില്‍ കുടുംബം പൊലീസിനും ആരോഗ്യ വകുപ്പിനും പരാതിയും നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്കിന് നഷ്ടം 7718 കോടി

സ്റ്റേറ്റ് ബാങ്കിന് നഷ്ടം 7718 കോടി

ജനുവരി - മാർച്ച് പാദത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7718.17 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിതെന്നാണ് എസ്ബിഐ അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2814 . 82 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തികൾക്കുള്ള നീക്കിയിരിപ്പായി 28906 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതിനാലാണ് ഇത്രയും നഷ്ടം ഉണ്ടായത്.
വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സംവിധാനങ്ങളൊരുക്കണമെന്ന് സെമിനാര്‍

വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സംവിധാനങ്ങളൊരുക്കണമെന്ന് സെമിനാര്‍

ഉത്തരമലബാറിന് പൊതുവിലും ജില്ലയ്ക്ക് പ്രത്യേകിച്ചും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശരിയായ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി