Short News

മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇനിയുണ്ടാവില്ലെന്നും ഗീത!

മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇനിയുണ്ടാവില്ലെന്നും ഗീത!

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഗീത. സ്‌നേഹമയിയായ ഭാര്യയായും സഹന ശക്തിയുടെ അങ്ങേയറ്റമായ കാമുകിയായും ഗീത തകര്‍ത്ത് അഭിനയിച്ചിരുന്നു. പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ് താരത്തിന്റെ സിനിമകള്‍. അതിമനോഹരമായാണ് താരം ഓരോ ചിത്രത്തിലും അഭിനയിച്ചത്. ഇടവേളയ്ക്ക് ശേഷം അമ്മ വേഷത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

ആഹാരത്തിൽ വീണ്ടും സംഘപരിവാർ അജണ്ടയുമായി കേന്ദ്രസർക്കാർ!

ആഹാരത്തിൽ വീണ്ടും സംഘപരിവാർ അജണ്ടയുമായി കേന്ദ്രസർക്കാർ!

സസ്യാഹാരം പ്രചരിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ പണി മേടിച്ച് കേന്ദ്രസര്‍ക്കാര്‍. സസ്യാഹം കഴിക്കുവന്നവര്‍ ആരോഗ്യവാന്‍മാരായി ഇരിക്കുമെന്നും മറിച്ച് മാംസാഹാരം കഴിക്കുന്നവര്‍ അനാരോഗ്യമുള്ളവരായി തടിച്ചിരിക്കുമെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്.

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് മമ്മൂട്ടി ഓടിക്കുന്ന വീഡിയോ

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് മമ്മൂട്ടി ഓടിക്കുന്ന വീഡിയോ

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മുട്ടി ബിഎംഡബ്യു ബൈക്കില്‍ കറങ്ങിയത്. 1170 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ആര്‍ 1200 ജിഎസിന് ശക്തി നൽകുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. 17.10 ലക്ഷം രൂപയാണ് വാഹനത്തിൻറെ വില.
സഞ്ജു ഒരു സെഞ്ചുറി അടിച്ചു കാണിക്കട്ടെയെന്ന് വിനോദ് കാംബ്ലി

സഞ്ജു ഒരു സെഞ്ചുറി അടിച്ചു കാണിക്കട്ടെയെന്ന് വിനോദ് കാംബ്ലി

സഞ്ജു ഒരു ക്ലാസ് കളിക്കാരനാണെങ്കില്‍ അയാള്‍ ഒരു സെഞ്ചുറി നേടുന്നത് ഒന്ന് കാണണം. ഐപിഎല്ലില്‍ അയാള്‍ ഓറഞ്ച് ക്യാപ് എത്ര കാലം നിലനിര്‍ത്തുമെന്ന് കാണാം. ഇതൊക്കെ ചെയ്യുകയാണെങ്കില്‍ അയാള്‍ ഒരു സ്‌പെഷ്യല്‍ കളിക്കാരനാണെന്ന് ഞാൻ പറയാൻ തയ്യാറാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്നവർ പറയുന്നതുപോലെ ക്രിക്കറ്റില്‍ ലോബികളൊന്നുമില്ലെന്നും വിനോദ് കാംബ്ലി ട്വിറ്ററിൽ പറഞ്ഞു.