Short News

വാലന്റൈന്‍സ് ഡേ: ജാക്വിലിന്‍ ഫെര്‍ണാണ്ടസ് 'സ്‌നേഹ ദേവത', രണ്‍വീര്‍ 'ലവ് ഗുരു'

വാലന്റൈന്‍സ് ഡേ: ജാക്വിലിന്‍ ഫെര്‍ണാണ്ടസ് 'സ്‌നേഹ ദേവത', രണ്‍വീര്‍ 'ലവ് ഗുരു'

ദില്ലിയിലെ ഹിന്ദു കോളജ് വിദ്യാര്‍ത്ഥികള്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് പ്രത്യേക രീതിയിലാണ്. സ്‌നേഹത്തിന്റെ ദേവതയെയും ലവ് ഗുരുവിനെയും കണ്ടെത്തി ആരാധിക്കുന്ന രീതിയാണിത്. ദംദമി മായിയെ കണ്ടെത്തുന്ന ചടങ്ങ് പതിറ്റാണ്ടുകളായി തുടരുന്നത്. ഇത്തവണ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയാണ് അവര്‍ സ്‌നേഹ ദേവതയായി തിരഞ്ഞെടുത്തത്.

കൊച്ചി എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു

കൊച്ചി എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു

കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷാണ് എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചത്. എംജി റോഡ് മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോൺ രഹിത മേഖലയായിരിക്കുമെന്ന് കെഎംആർഎൽ എംഡി അറിയിച്ചു. ഐഎംഎയുടെയും നാഷണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടി​​ൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വർധിച്ച് വരുന്ന ശബ്ദമലിനീകരണത്തിന് തടയിടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
രജനിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്നു

രജനിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്നു

കാര്‍ത്തിക് സുബ്ബരാജിൻറെ അടുത്ത ചിത്രത്തിലാണ് രജനീകാന്തിൻറെ വില്ലനായി വിജയ് സേതുപതിയെത്തുന്നത്. സൺ പിക്ച്ചേഴ്സ് ആണ് വാർത്ത സ്ഥിരീകരിച്ചത്. രജനിയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള  ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു

കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു

കാസര്‍കോട് ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കശുവണ്ടി ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഇതോടെ കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലായി. കശുമാവ് കൃഷി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് കശുമാവുകള്‍ വെട്ടിമാറ്റി പല കര്‍ഷകരും റബ്ബര്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു.