Short News

ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ല

ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ല

ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചിട്ടില്ല എങ്കിൽ ഒരു അപകടം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയോ ക്ലെയിമോ കിട്ടുകയില്ല എന്ന ചട്ടം പലതരത്തിലുള്ള ചർച്ചകൾക്കും വഴിയൊരുക്കിയ ഒന്നാണ്. പലപ്പോഴും ഈ കാരണം ചൂണ്ടിക്കാട്ടി പല ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളുടെ ക്ലെയിം തള്ളിക്കളയുകയോ അല്ലെങ്കിൽ വൻ തുക വെട്ടിക്കുറച്ചതിന് ശേഷം ഒരു ചെറിയ ശതമാനത്തിന് ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നതുമായ പതിവുകൾ ഉണ്ടായിരുന്നു.
കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി ഇലക്‌ട്രിക് സ്‌കൂട്ടർ

കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഹിറ്റായതോടെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവി രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതിനെല്ലാം മുമ്പേ തങ്ങളുടെ ഐക്കണിക് സ്‌കൂട്ടറായ ചേതക്കിനെ വൈദ്യുതീകരിച്ച് നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയവരാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളാണ് നമ്മുടെ ബജാജ്. തുടക്കത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് കമ്പനി വിൽപ്പന കേന്ദ്രീകരിച്ചത്.
രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍

രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍

ഇന്നത്തെ തലമുറയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയായ രോഹിത് ശര്‍മ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിക്കുന്നത്. 5 വട്ടം ടീമിനെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടീച്ച നായകനെ മാറ്റി മുംബൈ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.
516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് കാറുമായി ജർമൻ കമ്പനി

516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്‌ട്രിക് കാറുമായി ജർമൻ കമ്പനി

ഏറ്റവും കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങാൻ കിട്ടുന്ന വിഭാഗമാണ് ആഡംബര കാറുകളുടേത്. മെർസിഡീസ് ബെൻസും ബിഎംഡബ്യുവുമെല്ലാം ഒപ്പത്തിനൊപ്പം മത്സരിക്കുന്ന രംഗത്ത് ആരാണ് കേമനെന്ന് പ്രവചിക്കാനാവില്ല. പുത്തൻ മോഡലുകളുമായി വിസ്‌മയിപ്പിക്കുന്നതിൽ ജർമൻ ബ്രാൻഡുകൾ എന്നും മുൻപന്തിയിലാണല്ലോ. ഇപ്പോഴിതാ പുതിയ ഇവിയുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു.