Short News

സിനിമാ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ക്യാപ്റ്റനിലേതെന്ന് ജയസൂര്യ

സിനിമാ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ക്യാപ്റ്റനിലേതെന്ന് ജയസൂര്യ

ആത്മാർത്ഥമായി ചെയ്യുന്ന ഏത് കാര്യത്തിന്റെയും കൂടെ ദൈവം ഉണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിൻറെ സംവിധാനം നവാഗതനായ പ്രജേഷ് സെന്നാണ്. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പിന്തുണ തേടി ക​മ​ൽഹാ​സ​ൻ വിജയകാന്തിനെ സന്ദർശിച്ചു

പിന്തുണ തേടി ക​മ​ൽഹാ​സ​ൻ വിജയകാന്തിനെ സന്ദർശിച്ചു

ചെന്നൈയിലെ പാർട്ടി ഓഫീസിലെത്തിയാണ് ദേശീയ മൂർകോത്ത് ദ്രാവിഡ കഴകം അധ്യക്ഷൻ വിജയകാന്തിനെ കമൽഹാസൻ കണ്ടത്. ക​മ​ൽഹാ​സ​ൻ ര​ജ​നി​കാ​ന്തിനെ ഞായറാഴ്ച സന്ദർശിച്ചപ്പോൾ ര​ണ്ടു​ പേ​ർ​ക്കും അ​ഭി​ന​യം ​പോ​ലെ​ ത​ന്നെ രാ​ഷ്​​ട്രീ​യ​ത്തി​ലും ര​ണ്ടു വ​ഴിയാണെന്നാണ് ര​ജ​നി പറഞ്ഞത്. ഈ മാസം 21ന് വൈ​കീട്ട്​ അ​ഞ്ച്​ മ​ണി​ക്ക്​ മ​ധു​ര​യി​ൽ ഒ​ത്ത​ക്ക​ട മൈതാനത്ത് ആണ് കമൽഹാസൻ പാർട്ടി പ്രഖ്യാപനം നടത്തുന്നത്.
നീരവ് മോദി തട്ടിപ്പിൽ പിഎന്‍ബി ശാഖ സീല്‍ ചെയ്ത് സിബിഐ

നീരവ് മോദി തട്ടിപ്പിൽ പിഎന്‍ബി ശാഖ സീല്‍ ചെയ്ത് സിബിഐ

നീരവ് മോദിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് നടന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംസിബി ബാഡി ഹൗസ് ശാഖയാണ് സീൽ ചെയ്തത്. ശാഖയുടെ നിയന്ത്രണം പൂര്‍ണമായി കഴിഞ്ഞ ദിവസമാണ് സിബിഐ ഏറ്റെടുത്തത്. ജനറല്‍ മാനേജര്‍ തലത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത ഗോകുല്‍നാഥ് ഷെട്ടി(റിട്ടയേഡ്), മനോജ് കാരാട്ട് തുടങ്ങിയ ഉദ്യഗസ്ഥരേയും ചോദ്യം ചെയ്യുന്നുണ്ട്.
അനുപമ പരമേശ്വരന്റെ പിറന്നാള്‍ ആഘോഷവും പാര്‍ട്ടിയും.. ഫോട്ടോ വൈറലാകുന്നു

അനുപമ പരമേശ്വരന്റെ പിറന്നാള്‍ ആഘോഷവും പാര്‍ട്ടിയും.. ഫോട്ടോ വൈറലാകുന്നു

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അഭിമുഖമായ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് വിന്നില്‍ക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ അനുപമ അവിടെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങള്‍ വൈറലാകുന്നു. തന്റെ 22 ആം പിറന്നാള്‍ അനുപമ ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. സായിധരം തേജ നായകനാകുന്ന ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.