Short News

പ്ലാസ്റ്റിക്കുമായി ബ്രേക്ക്അപ് ആയെന്ന് കൽക്കി

പ്ലാസ്റ്റിക്കുമായി ബ്രേക്ക്അപ് ആയെന്ന് കൽക്കി

ഇന്‍സ്റ്റഗ്രാമില്‍ വെള്ളം കുടിക്കുന്ന രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് കല്‍ക്കി കൊച്ച്‌ലിന്‍ പ്രണയദിന സന്ദേശം അറിയിച്ചത്. പ്ലാസ്റ്റിക് കുപ്പിയുമായി ബ്രേക്ക് അപ് ആയി. ഇനി സ്റ്റീൽ കുപ്പിയോടാണ് റിലേഷൻ എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. ക്ലീൻ സി ക്യാംപെയിനിൻറെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിക്കുവാൻ കൽക്കി നിർദേശിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന നേട്ടം സ്വന്തമാക്കിയ ആൽമരം

ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന നേട്ടം സ്വന്തമാക്കിയ ആൽമരം

ആന്ധ്ര പ്രദേശിലെ അനന്തപൂർ ജില്ലയിലാണ് തിമ്മമ്മാ മാരിമനു ആൽമരം ഉളളത്. ഈ ആൽ മരത്തിന്റെ വീതിയേറിയ ചില്ലകളും ശാഖകളും പ്രദേശത്തിന്റെ നാല് ഏക്കറുകളോളമാണ് പടർന്നുകിടക്കുന്നത്. ഈ കൂറ്റൻ ആൽമരവും അതിനു ചുറ്റുമുള്ള പരിസരങ്ങളും പവിത്ര സ്ഥലങ്ങളായാണ് പ്രദേശവാസികൾ സംരക്ഷിക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് തിമ്മമ്മയോട് പ്രാർത്ഥിച്ചാൽ കുഞ്ഞുങ്ങളെ ലഭിക്കുമെന്ന വിശ്വാസം ശക്തമാണ്.
ചീഫ് സെക്രട്ടറിയെ  മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മര്‍ദിച്ച സംഭവത്തില്‍ ആംആദ്മി പാർ‍ട്ടി എംഎൽഎ അറസ്റ്റിൽ. ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ പരാതിയിൽ‍ ചൊവ്വാഴ്ച രാത്രി ദില്ലി പോലീസാണ് ആപ്പ് എംഎൽഎ പ്രകാശ് ജർ‍വാലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ‍ യോഗത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക്  നീട്ടി

മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് നീട്ടി


മാലിദ്വീപ് പ്രതിസന്ധി അയവില്ലാതെ തുടരുന്നു. 15 ദിവസത്തെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയിട്ടുള്ളത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.