Short News

ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും

ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും

ദുൽഖറിനു പുറമേ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അക്ഷയ് ഖുറാനയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. പ്രണയം പശ്ചാത്തലമാക്കി അനൂജ ചൗഹാൻ ഒരുക്കുന്ന സോയ ഫാക്ടർ എന്ന സിനിമയിലും ദുൽഖർ അഭിനയിക്കുന്നുണ്ട്.
രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങ

രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങ


ശരിക്കുപറഞ്ഞാൽ വളർത്തുമൃഗങ്ങളെ സംബന്ധിച്ചുള്ള ജ്യോതിഷം പ്രഖ്യാപനം ചിലപ്പോൾ നിങ്ങൾക്ക് തമാശരൂപേണ രസകരമായി അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും നിങ്ങളുടെ വ്യക്തിത്വത്തോടും ജീവിതശൈലിയോടുമൊക്കെ കൃത്യമായ രീതിയിൽ ഇണങ്ങി ജീവിക്കുന്ന ഒരു വളർത്തു മൃഗത്തെ എടുത്തു വളർത്താൻ കഴിയുന്നത് ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കും

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട്  അടിച്ചു മാറ്റിയത്!!

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട് അടിച്ചു മാറ്റിയത്!!

നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.കൊളമാവ് കോകിലയിലെ കല്യാണ വയസ്സു എന്ന പാട്ടിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിൻറെ സംരക്ഷണത്തിനായുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിൻറെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു