Short News

കുട്ടനാടന്‍ മാര്‍പാപ്പയുടെ ടീസറിറങ്ങി

കുട്ടനാടന്‍ മാര്‍പാപ്പയുടെ ടീസറിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം കോമഡി ഫാമിലി എന്റര്‍ടൈനറാണ്. ശ്രീജിത്ത് വിജയനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അതിഥി രവി, ശാന്തി കൃഷ്ണ, ഇന്നസെന്റ്, സൗബിന്‍, ടിനി ടോം, പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നരേന്ദ്രമോദിയ്ക്ക് ഐഎംഎഫ് മേധാവിയുടെ ഉപദേശം: സ്ത്രീകളെ കൂടുതൽ ശ്രദ്ധിക്കൂ..

നരേന്ദ്രമോദിയ്ക്ക് ഐഎംഎഫ് മേധാവിയുടെ ഉപദേശം: സ്ത്രീകളെ കൂടുതൽ ശ്രദ്ധിക്കൂ..

രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് നിർദേശവുമായി ഐഎംഎഫ് മേധാവി. ജമ്മു കശ്മീരിൽ എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയ്ക്ക് ഉപദേശവുമായി ക്രിസ്റ്റീൻ ലഗാർഡെ രംഗത്തെത്തിയത്.
ജമ്മു കശ്മീരിലെ കത്വവയിൽ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം വൻ വിവാദമായിരുന്നു.

ഹൈദരാബാദിനെ തക‍ര്‍ത്ത് പഞ്ചാബ്

ഹൈദരാബാദിനെ തക‍ര്‍ത്ത് പഞ്ചാബ്

15 റണ്‍സിനാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ഹൈദരാബാദ് സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മുന്നോട്ട് വെച്ച 194 എന്ന മറികടക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിനെ ഇത്തവണയും വിജയത്തിലേക്കെത്തിച്ചത് ക്രിസ് ഗെയിലിന്‍റെ തക‍ര്‍പ്പന്‍ പ്രകടമാണ്.63 പന്തില്‍ പുറത്താകാതെ 104 റണ്‍സാണ് ഗെയില്‍ അടിച്ച് കൂട്ടിയത്.
ഗായകൻ അലി സഫറിനെതിരെ പാക്  നടി: രണ്ട് മക്കളുടെ  അമ്മയെന്നറിയാതെ  പീഡിപ്പിച്ചു!!

ഗായകൻ അലി സഫറിനെതിരെ പാക് നടി: രണ്ട് മക്കളുടെ അമ്മയെന്നറിയാതെ പീഡിപ്പിച്ചു!!

ഗായകൻ അലി സഫറിനെതിരെ ലൈംഗികാരോപണവുമായി പാക് നടി രംഗത്ത്. പാകിസ്താനി നടിയും ഗായികയുമായ വനിതയാണ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റിൽ അലി സഫറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇനിയും #MeToo ഹാഷ് ടാഗുകൾ ഉണ്ടാകുന്നതിനെ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഈ സംഭവം തുറന്നുപറയുന്നതെന്നും നടി ചൂണ്ടിക്കാണിക്കുന്നു.