Short News

കുട്ടിമാമയിലൂടെ ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്നു

കുട്ടിമാമയിലൂടെ ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്നു

വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. കോമഡി ഇതിവൃത്തമായ സിനിമ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാൻറെ കഥയാണ്. കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത് ശ്രീനിവാസനാണ്. വി എം വിനു ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക
നിങ്ങളല്ല അവർ തന്നെയാണ് കുറ്റക്കാരെന്ന് മംമ്തയോട് റിമ

നിങ്ങളല്ല അവർ തന്നെയാണ് കുറ്റക്കാരെന്ന് മംമ്തയോട് റിമ

സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്‍റെ ഉത്തരവാദി അവർ കൂടിയാണെന്നാണ് മംമ്ത മോഹൻദാസ് പറഞ്ഞത്. ഈ തെറ്റുകളെയെല്ലാം നിസ്സാരവത്ക്കരിക്കുന്ന സമൂഹമാണ് ഉത്തരവാദികളെന്ന് റിമ പറഞ്ഞു. സഹോദരി, സഹോദരന്‍മാരേ, എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെടുന്നവരേ നിങ്ങൾ പീഡനത്തിനിരയാകുന്നുവെങ്കിൽ അതിന്‍റെ ഉത്തരവാദി അവരും ആ തെറ്റുകൾ നിസാരവത്കരിക്കുന്നവരുമാണെന്ന് റിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്‌കൂള്‍ ബസ് പാലത്തില്‍ നിന്ന് വീണ് നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

സ്‌കൂള്‍ ബസ് പാലത്തില്‍ നിന്ന് വീണ് നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ചത്തീസ്ഗഡില്‍ കോര്‍ബ ജില്ലയില്‍ മിനിബസ് പാലത്തില്‍ നിന്ന് മുപ്പതടി താഴ്ചയിലേക്കാണ് ബസ് വീണത്. തലകീഴായി വീണ ബസിന്റെ മുകള്‍ഭാഗം ചെളിയില്‍ മുങ്ങിയ നിലയിലായിരുന്നു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാ​ണ് അപകടം ഉണ്ടായത്. അപകടത്തില്‍ പതിനഞ്ചോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അവിശ്വാസ പ്രമേയത്തില്‍ അണ്ണാ ഡി.എം.കെക്കെതിരെ എം.കെ. സ്റ്റാലിൻ

അവിശ്വാസ പ്രമേയത്തില്‍ അണ്ണാ ഡി.എം.കെക്കെതിരെ എം.കെ. സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഫലം കണ്ടിരിക്കുകയാണ്. അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലാണെന്ന് വ്യക്തമായിരിക്കുകയാണ്. 15ആം ധനകാര്യ കമീഷൻ, നീറ്റ്, ഹിന്ദി അടിച്ചേൽപിക്കൽ തുടങ്ങി തമിഴ്നാടിനെ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ തീരുമാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ ട്വിറ്ററില്‍ പറഞ്ഞു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more