Short News

കടുവ ലക്ഷ്മി നായര്‍ക്ക് കൊടുത്ത പണി! ട്രാവല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കടുവ ലക്ഷ്മി നായര്‍ക്ക് കൊടുത്ത പണി! ട്രാവല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മാജിക് ഓവന്‍ എന്ന പേരിലുള്ള കുക്കറി ഷോ യിലൂടെ ശ്രദ്ധേയയായ പാചകവിദഗ്ദ്ധയാണ് ലക്ഷ്മി നായര്‍. ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ അവാതരകയും ലക്ഷ്മി തന്നെയായിരുന്നു. ജനപ്രീതി നേടിയ ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യയുടെ പഴയൊരു എപ്പിസോഡിലെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. കടുവ ലക്ഷ്മിക്ക് കൊടുത്ത മുട്ടന്‍ പണിയായിരുന്നു വീഡിയോയിലുള്ളത്.
‘കാളി’- പതിവു തെറ്റിക്കാത്ത വിജയ് ആന്റണി ചിത്രം! തമിഴ് മൂവി റിവ്യൂ

‘കാളി’- പതിവു തെറ്റിക്കാത്ത വിജയ് ആന്റണി ചിത്രം! തമിഴ് മൂവി റിവ്യൂ

നായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, സൗണ്ട് എഞ്ചിനീയർ എന്നീ മേഖലകളിലെല്ലാം ഒരു പോലെ ശോഭിച്ച കലാകാരനാണ് വിജയ് ആന്റണി. നായകനായി എത്തിയ ചിത്രങ്ങളുടെയെല്ലാം ത്രില്ലർ സ്വഭാവം കൊണ്ട് അത്തരം ചിത്രങ്ങളിഷ്ട്ടപ്പെടുന്ന വളരെയധികം പ്രേക്ഷകരുടെ പിന്തുണ താരത്തിന് ലഭിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ചിത്രം 'കാളി"യ്ക്ക് വേണ്ടിയും ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു.

കുമ്മനം, സുരേന്ദ്രൻ, ലസിത പാലക്കല്‍ പിന്നെ പന്തളംജി!!! ട്രോൾ ഇരന്നുവാങ്ങിയവർ...

കുമ്മനം, സുരേന്ദ്രൻ, ലസിത പാലക്കല്‍ പിന്നെ പന്തളംജി!!! ട്രോൾ ഇരന്നുവാങ്ങിയവർ...

കര്‍ണാടകത്തില്‍ യെദ്യൂരപ്പ രാജിവച്ചതിന്‍റെ പേരില്‍ ഏറ്റവും അധികം ആഘോഷിക്കുന്നത് കേരളത്തിലെ ട്രോളന്‍മാര്‍ തന്നെ ആണ്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോഴും യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തപ്പോഴും അത് ആഘോഷിച്ച കേരളത്തിലെ ബിജെപി നേതാക്കളെ ഇപ്പോള്‍ ട്രോളുകളായി സോഷ്യല്‍ മീഡിയ. കുമ്മനം രാജശേഖരനും, കെ സുരേന്ദ്രനും, ലസിത പാലക്കലും ഒക്കെ ആണ് ട്രോളുകളുടെ ഇരകള്‍.
അഭിഭാഷകന് കോടതിയുടെ താക്കീത്

അഭിഭാഷകന് കോടതിയുടെ താക്കീത്

നിരുത്തുരവാദപരമായ ആരോപണങ്ങളടങ്ങിയ ഹർജിയുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേക വിജിലൻസ് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. പൊതുതാത്പര്യം എന്ന പേരിൽ ഹർജിയുമായെത്തിയ അഭിഭാഷകനായ നെയ്യാറ്റിൻകര പി.നാഗരാജനെയാണ് കോടതി താക്കീത് ചെയ്തത്. വ്യക്തി വിരോധം തീർക്കാനുളള വേദിയല്ല കോടതി എന്ന് പ്രത്യേകം ഒാർക്കണമെന്നും കോടതി പറഞ്ഞു.