Short News

ലിജോ പെല്ലിശ്ശേരിയുടെ ബ്രില്ല്യണ്‍സ് ഉടനെത്തും! ഈമയൗ റിലീസ് പ്രഖ്യാപിച്ചു!!

ലിജോ പെല്ലിശ്ശേരിയുടെ ബ്രില്ല്യണ്‍സ് ഉടനെത്തും! ഈമയൗ റിലീസ് പ്രഖ്യാപിച്ചു!!

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ ഈമയൗവിന് വീണ്ടും റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 4 ന് സിനിമ തിയറ്ററുകളിലേക്ക് എത്തും. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് ഈമയൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


പഞ്ചാബിനെ പിടിച്ചുകെട്ടാൻ ദില്ലിയുടെ ഗംഭീറിനും സംഘത്തിനും കഴിയുമോ?

പഞ്ചാബിനെ പിടിച്ചുകെട്ടാൻ ദില്ലിയുടെ ഗംഭീറിനും സംഘത്തിനും കഴിയുമോ?

ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമായ ദില്ലി ശക്തമായ തിരിച്ചുവരവിനു കോപ്പുകൂട്ടി മിന്നുന്ന ഫോമിലുള്ള പഞ്ചാബുമായി ഇന്ന് കൊമ്പുകോർക്കുകയാണ്. ഹോംഗ്രൗണ്ടായ മൊഹാലിയില്‍ പഞ്ചാബ് ആറു വിക്കറ്റിന് ദില്ലിയെ തറ പറ്റിച്ചിട്ടുണ്ട്. ആര്‍ അശ്വിന്റെ നായകത്വത്തില്‍ ഇറങ്ങുന്ന പഞ്ചാബ് കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ചിട്ടുണ്ട്.
മുംബൈയുടെ തോല്‍വിക്കുളള കാരണങ്ങള്‍

മുംബൈയുടെ തോല്‍വിക്കുളള കാരണങ്ങള്‍

ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈക്കു ജയിക്കാനായത്. പ്ലേഓഫിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മുംബൈക്കു മികച്ച പ്രകടനം കാഴ്ചവച്ചേ മതിയാവൂ എന്ന നിലയിലാണ്. മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് മുംബൈക്ക് വിനയാകുന്നത്. നാലോവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയ രാജസ്ഥാൻറെ ജോഫ്ര ആര്‍ച്ചറുടെ പ്രകടനവും മുംബൈയെ തറ പറ്റിച്ചു.
യുവരാജ് രണ്ടാമനായി ഋഷഭ് പന്ത് എത്തുന്നു

യുവരാജ് രണ്ടാമനായി ഋഷഭ് പന്ത് എത്തുന്നു

യുവരാജിനെ പോലെ ഇടംങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ യുവതാരത്തിന് യുവിയുടെ ബാറ്റിങ് മികവും സ്വന്തമാണെന്ന് ബെംഗളുരു താരമായ മന്‍ദീപ് സിങ് പറഞ്ഞു. ഇപ്പോഴത്തെ തലമുറയില്‍ മറ്റാരെക്കാളും വലിയ സിക്‌സറുകള്‍ പറത്താന്‍ ഋഷഭിന് സാധിക്കും. ബാംഗ്ലൂരിനെതിരെ ഋഷഭ് 48 പന്തില്‍ 85 റണ്‍സാണ് നേടിയത്. വിക്കറ്റിന് പിന്നില്‍ ധോണിക്ക് പകരക്കാരനാകുമോ ഋഷഭ് എന്നാണ് ഇനി ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.