ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ
ഓട്ടോമൊബൈൽസ്
- 1 hr, 41 min ago
ഏതൊരു വാഹനപ്രേമിയുടേയും മനസിൽ ഏറ്റവും പ്രിയപ്പെട്ട മസിൽ കാർ ഏതാണ് എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ഫോർഡ് മുസ്താങ്ങ് എന്നായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വാഹനം അവതരിപ്പിച്ച് 60 വർഷമായതിൻ്റെ വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ആനിവേഴ്സറി എഡീഷൻ അവതരിപ്പിക്കുകയാണ് കമ്പനി. 1965 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുന്നുളളു. ഒരു റെട്രോ ഡിസൈനിലായിരിക്കും ഈ മോഡൽ അവതരിപ്പിക്കുക.