Short News

അമ്പിളിയിൽ സൌബിനൊപ്പം നസ്റിയയുടെ അനിയനും

അമ്പിളിയിൽ സൌബിനൊപ്പം നസ്റിയയുടെ അനിയനും

ഗപ്പി ചിത്രത്തിൻറെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിൽ നായകനായെത്തുന്നത് ഷൌബിൻ ഷാഹിറാണ്. നസ്റിയയുടെ അനിയനായ നവീൻ നസീമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വെറുപ്പിന്‍റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരെക്കുറിച്ചുള്ളതാണ് സിനിമയെന്ന് സംവിധായകൻ ജോൺ പോൾ ജോർജ് പറഞ്ഞു.   
ബലാത്സംഗ കേസില്‍ പ്രതിയെ മരണശേഷം കുറ്റവിമുക്തനാക്കി

ബലാത്സംഗ കേസില്‍ പ്രതിയെ മരണശേഷം കുറ്റവിമുക്തനാക്കി

25 വര്‍ഷം മുന്നേ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോള്‍ പ്രതിയെ കുറ്റ വിമുക്തനാക്കിയിരിക്കുന്നത്. ഇതിനെ തുട‍ര്‍ന്ന് കേസില്‍ ജീവപര്യന്തവും ജോലിയില്‍ നിന്നുള്ള പിരിച്ചു വിടലുമാണ് വിചാരണക്കോടതി വിധിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഇയാള്‍ മരണപ്പെട്ടു. മരണാസന്നയായ യുവതിയുടെ മൊഴി മാത്രം കണക്കിലെടുക്കുന്നത് സുരക്ഷിതമല്ലെന്ന് കാട്ടിയാണ് പുതിയ വിധി. 
ബുധനാഴ്ച രാജമല തുറക്കും

ബുധനാഴ്ച രാജമല തുറക്കും

വരയാടിന്‍റെ പ്രസവകാലമായിരുന്നതിനാല്‍ ഇതുവരെ രാജമല അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വര്‍ഷം പുതിയതായി 65 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതായും ഉള്‍ക്കാട്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡനായ ആര്‍ ലക്ഷ്മി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങലെയായിരുന്നു കണ്ടെത്തിയിരുന്നത്. ഇത് കൂടാതെ വിപുലമായ സൗകര്യങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വില്യമിനും കേറ്റിനും മകന്‍

വില്യമിനും കേറ്റിനും മകന്‍

തിങ്കളാഴ്ചയാണ് ജോര്‍ജിനും ഷാര്‍ലെറ്റിനും പിറകെ രാജകുടുംബത്തിലെ മൂന്നാമത്തെ അതിഥി എത്തിയത്. വില്യം രാജകുമാരറേയും കേറ്റ് രാജകുമാരിയുടേയും മൂന്നാമത്തെ കുട്ടിയാണിത്. മൂത്ത മകന്‍ ജോര്‍ജിന് നാല് വയസ്സും രണ്ടാമത്തെ മകള്‍ ഷാര്‍ലെറ്റിന് രണ്ട് വയസ്സുമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് രാജകുടുംബം നല്‍കിയ വിവരം. ബ്രിട്ടീഷ് രാജ കുടുംബത്തിലെ കിരീടാവകാശികളില്‍ അഞ്ചാമനാണ് ഇപ്പോഴത്തെ കുട്ടി