Short News

കുട്ടനാട്ടിൽ വിഷു ആഘോഷിച്ച് മമ്മൂട്ടി!!

കുട്ടനാട്ടിൽ വിഷു ആഘോഷിച്ച് മമ്മൂട്ടി!!

ഷൂട്ടിംഗ് സെറ്റില്‍ സഹതാരങ്ങളുടെ കൂടെ വിഷു ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമ സെറ്റിലായിരുന്നു മമ്മൂട്ടിയും സഹപ്രവര്‍ത്തകരും ഇത്തവണ വിഷു ആഘോഷിച്ചത്. യുവനടി അനു സിത്താര നടൻ കൃഷ്ണ കുമാർ, സംവിധായകൻ സേതു, എന്നിവരും മമ്മൂട്ടിക്കൊപ്പമാണ് വിഷു ആഘോഷിച്ചത്.സഹ താരങ്ങൾക്ക് ലാലു അലക്സും മമ്മൂട്ടിയും ചേർന്ന് സദ്യ വിളമ്പി നൽകുകയും ചെയ്തു.

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് മമ്മൂട്ടി ഓടിക്കുന്ന വീഡിയോ

ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്ക് മമ്മൂട്ടി ഓടിക്കുന്ന വീഡിയോ

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മുട്ടി ബിഎംഡബ്യു ബൈക്കില്‍ കറങ്ങിയത്. 1170 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ആര്‍ 1200 ജിഎസിന് ശക്തി നൽകുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. 17.10 ലക്ഷം രൂപയാണ് വാഹനത്തിൻറെ വില.
സഞ്ജു ഒരു സെഞ്ചുറി അടിച്ചു കാണിക്കട്ടെയെന്ന് വിനോദ് കാംബ്ലി

സഞ്ജു ഒരു സെഞ്ചുറി അടിച്ചു കാണിക്കട്ടെയെന്ന് വിനോദ് കാംബ്ലി

സഞ്ജു ഒരു ക്ലാസ് കളിക്കാരനാണെങ്കില്‍ അയാള്‍ ഒരു സെഞ്ചുറി നേടുന്നത് ഒന്ന് കാണണം. ഐപിഎല്ലില്‍ അയാള്‍ ഓറഞ്ച് ക്യാപ് എത്ര കാലം നിലനിര്‍ത്തുമെന്ന് കാണാം. ഇതൊക്കെ ചെയ്യുകയാണെങ്കില്‍ അയാള്‍ ഒരു സ്‌പെഷ്യല്‍ കളിക്കാരനാണെന്ന് ഞാൻ പറയാൻ തയ്യാറാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്നവർ പറയുന്നതുപോലെ ക്രിക്കറ്റില്‍ ലോബികളൊന്നുമില്ലെന്നും വിനോദ് കാംബ്ലി ട്വിറ്ററിൽ പറഞ്ഞു.
ഗെയ്ൽ നൃത്തംച്ചവുട്ടിയത് തന്റെ പാട്ടിനാണ് എന്നു പറഞ്ഞ് സപ്ന പുലിവാല് പിടിച്ചു

ഗെയ്ൽ നൃത്തംച്ചവുട്ടിയത് തന്റെ പാട്ടിനാണ് എന്നു പറഞ്ഞ് സപ്ന പുലിവാല് പിടിച്ചു

ക്രിസ് ഗെയ്​ലിന്റെ വൈറലായ ഒരു നൃത്തം തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് ബിഗ് ബോസിലെ മത്സരാർഥി സപ്ന ചൗധരി നാണം കെട്ടത്. സപ്നയുടെ ഹിറ്റ് ഗാനമായ തേരി ആഖ്യ കാ കയോ കാജാ എന്ന പാട്ടിനാണ് ഗെയ്ൽ നൃത്തം ചെയ്തത് എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തത്. ഗെയ്​ൽ സത്യത്തിൽ നൃത്തം ചെയ്തത് റയീസിലെ സണ്ണി ലിയോണിന്റെ ലൈല മെ ലൈല എന്ന ഗാനത്തിനായിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്ത് സപ്നയുടെ പാട്ടാക്കുകയായിരുന്നു.