കുട്ടനാട്ടിൽ വിഷു ആഘോഷിച്ച് മമ്മൂട്ടി
ചലച്ചിത്രം
- 7 days ago
ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമ സെറ്റിലായിരുന്നു മമ്മൂട്ടിയുടെ ഇത്തവണത്തെ വിഷു ആഘോഷം. സിനിമയുടെ അണിയറ പ്രവർത്തകരാണ് സദ്യ തയ്യാറാക്കിയത്. നായിക അനുസിത്താര, കൃഷ്ണപ്രസാദ്, സംവിധായകന് സേതു തുടങ്ങിയവർക്ക് മമ്മൂട്ടിയും ലാലു അലക്സും ചേർന്നാണ് വിളമ്പി കൊടുത്തത്. പിന്നീട് ഇവരുടെ കൂടെയിരുന്ന് മമ്മൂട്ടിയും സദ്യ ഉണ്ടു. ഓണത്തിന് തീയേറ്ററുകളിലെത്തുന്ന സിനിമ സേതുവിൻറെ ആദ്യ സംവിധാന സംരംഭമാണ്.