Short News

“മാണിക്യ മലരായ പൂവി..” ഗാനത്തിൻറെ രചയിതാവ്

“മാണിക്യ മലരായ പൂവി..” ഗാനത്തിൻറെ രചയിതാവ്

സൌദി റിയാദിലെ മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ ആഷിഖ് സ്‌റ്റോര്‍ ബഖാലയിൽ ജോലി ചെയ്യുന്ന പിഎംഎ ജബ്ബാര്‍ കരുപ്പടന്നയാണ് ഈ ഗാനം എഴുതിയത്. അഞ്ഞൂറോളം ഗാനങ്ങള്‍ എഴുതിയെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മാണിക്യമലരായ പൂവിയാണെന്ന് ജബ്ബാർ പറയുന്നു. 1978ലാണ് ഈ ഗാനം എഴുതിയത്. ഗാനത്തില്‍ ഷാന്‍ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമര്‍ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായെന്നും ജബ്ബാർ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരംനൂറിൻ ! താരത്തിന്റെ ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരംനൂറിൻ ! താരത്തിന്റെ ചിത്രങ്ങൾ കാണാം

ഒരു അഡാറ് ലവിലെ ഷാൻ റഹാമാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനമാണ് നൂറിനേയും ഹിറ്റാക്കിയത്. പാട്ടിൽ താരത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പ്രത്യേക രീതിയിൽ കളർ ചെയ്ത് ഒരു ചുരുണ്ടമുടിക്കാരി മെഞ്ചത്തിയെ അന്നേ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ഈ ന​ഗരങ്ങളിൽ താമസിച്ചാൽ പോക്കറ്റ് കാലിയാകും!!! ലോകത്തിലെ ഏറ്

ലക്ഷ്വറി ലൈഫ് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങൾ താഴെ പറയുന്നവയാണ്. ലണ്ടൻ, പാരീസ്, ദുബായ്, ഡബ്ലിൻ, ഹോങ് കോങ്, മിലൻ, മെൽബൺ, സിഡ്നി, ബാർസലോണ, ന്യൂയോർക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഇവിടെ താമസിച്ചാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും.

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

സഹപാഠിയുടെ തലയില്‍ സിന്ദൂരമിട്ടതിന് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

ഹരിയാണ ഗുരുഗ്രാം ഫാറൂഖ്‌നഗറിലെ സ്‌കൂളിലേക്കു പോകുമ്പോഴാണു അപ്രതീക്ഷിതമായി ആണ്‍കുട്ടി സഹപാഠിയുടെ തലയില്‍ ചുവന്ന പൊടിയിട്ടത്. ബലപ്രയോഗത്തിനിടയില്‍ പെണ്‍കുട്ടി നിലത്തുവീഴുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.