Short News

ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തതിന് ഒരു കാരണമുണ്ട്,

ജയറാമിന് മാത്രം നിര്‍മാണ കമ്പനി ഇല്ലാത്തതിന് ഒരു കാരണമുണ്ട്,

പഞ്ചവര്‍ണതത്തയുടെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവാണ്. അതിനാല്‍ പ്രമോഷന്‍ പരിപാടിയില്‍ അദ്ദേഹവുമുണ്ടായിരുന്നു. എന്ത് കൊണ്ടാണ് ജയറാമിന് മാത്രം പ്രൊഡക്ഷന്‍ കമ്പനിയില്ലെന്നുള്ള ചോദ്യത്തിന് മണിയന്‍പിള്ള പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. പൊതുവേ അല്‍പം പേടിയുള്ള ആളാണ് ജയറാം. ഒരു സിനിമ നിര്‍മ്മിച്ചാല്‍ പണം നഷ്ടപ്പെടുമോ എന്ന പേടി ജയറാമിനുണ്ട്.

ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ സ്റ്റോക്‌സിൻറെ തകര്‍പ്പന്‍ തന്ത്രം

ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയാന്‍ സ്റ്റോക്‌സിൻറെ തകര്‍പ്പന്‍ തന്ത്രം

1981ല്‍ നടന്ന മത്സരത്തിനിടെ ഓസീസ് ബൗളര്‍ ട്രെവര്‍ ചാപ്പല്‍ പ്രയോഗിച്ച തന്ത്രത്തിന്റെ വീഡിയോ സ്റ്റോക്‌സ് ട്വിറ്ററിൽ ഷെയർ ചെയ്തു. ദില്ലിക്കെതിരായ മത്സരത്തില്‍ 39 പന്തില്‍ ഡിവില്ലിയേഴ്‌സ് 90 റണ്‍സെടുത്തതിന് പിന്നാലെയാണ് സ്റ്റോക്‌സ് തന്ത്രം പുറത്തുവിട്ടത്. അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ ബാറ്റ്‌സ്മാന്‍ ബ്രയന്‍ മക്കഷിനെതിരെ അണ്ടര്‍ ആം പന്തെറിഞ്ഞാണ് ട്രെവർ കളി വിജയിച്ചത്.
തീവണ്ടിയുടെ ടീസറെത്തി

തീവണ്ടിയുടെ ടീസറെത്തി

ആക്ഷേപഹാസ്യ രൂപത്തിൽ ഒരുങ്ങുന്ന തീവണ്ടിയുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഫെലിനിയാണ്. തൊഴില്‍രഹിതനും ചെയിന്‍ സമോക്കറുമായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് നായകനായ ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിൻറെ കഥ പോകുന്നത്. ചിത്രത്തിൽ ടെവിനോയുടെ നായികയെ അവതരിപ്പിക്കുന്നത് പുതുമുഖ നടി സംയുക്ത മേനോനാണ്. 
കറുത്ത പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ മരണം ഉറപ്പ്!!

കറുത്ത പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ മരണം ഉറപ്പ്!!

കറുത്ത നിറമുള്ള പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ സ്വന്തം മരണം അടുത്തതിന്റെ സൂചനയാണ് എന്നാണ് കണക്കാക്കുന്നത്. പഴമക്കാരാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുത്ത പാമ്പിനെ മരണവുമായി ബന്ധമുണ്ടെന്ന വിശ്വാസം പുലര്‍ത്തിയിരുന്നത്. മരണവും പക്ഷികളും മൃഗങ്ങളും എന്നിങ്ങനെ ഉറങ്ങുന്നതിന് 24-48 മണിക്കൂറിനുള്ളിൽ നടന്നിട്ടുള്ള കാര്യങ്ങളുമായി സ്വപ്നങ്ങള്‍ക്ക് ബന്ധമുണ്ട്.