Short News

ഇത്തിക്കരപ്പക്കിയാവാൻ മോഹൻലാലെത്തി

ഇത്തിക്കരപ്പക്കിയാവാൻ മോഹൻലാലെത്തി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. ചിത്രത്തിൽ അതിഥിതാരമാണ് മോഹൻലാൽ. സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് ലാലിൻറേത്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിൻ പോളിയാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിൻറെ തിരക്കഥ
പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യവുമായി എയർസെൽ

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യവുമായി എയർസെൽ

ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നു. വായ്പ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. എയർസെല്ലിൻറെ മാതൃകമ്പനി മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സിസ് ആണ്.
സെൻസെക്സ് നഷ്ടത്തോടെ തുടങ്ങി

സെൻസെക്സ് നഷ്ടത്തോടെ തുടങ്ങി

സെൻസെക്‌സ് 117 പോയൻറ് താഴ്ന്ന് 33,893ലെത്തി. നിഫ്റ്റി 45 പോയൻറ് കുറഞ്ഞ് 10,402ലെത്തി. പൊതുമേഖല ഓഹരികളുടെ സൂചികയിലും നഷ്ടം തുടരുകയാണ്. എച്ച്ഡിഎഫ്സി, സണ ഫാർമ, ടാറ്റാ മോട്ടോഴ്സ്, ലുപിൻ, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, എസ്ബിഐ, വിപ്രോ, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, എയർടെൽ എന്നീ കമ്പനികൾ നഷ്ടത്തിലാണ്.
ഈ ഫോണുകള്‍ക്ക് ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു

ഈ ഫോണുകള്‍ക്ക് ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു

ജിയോ വീണ്ടും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിക്കഴിഞ്ഞു. 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ മാത്രമല്ല ലഭിക്കുന്നത്, ഇതിനോടൊപ്പം ജിയോ കണക്ഷനും ഫ്രീയായി നല്‍കും. അങ്ങനെ ജിയോ വരിക്കാരും കൂടും.