Short News

ഇത്തിക്കരപക്കിയാകാൻ മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലെത്തി

ഇത്തിക്കരപക്കിയാകാൻ മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലെത്തി

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥിതാരമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയാണ് ഇത്തിക്കരപക്കി. ബെംഗളൂരിലാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ബോബി-സജ്ജയ് കൂട്ടുകെട്ടിൻറെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസാണ്. പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
കൊച്ചി എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു

കൊച്ചി എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചു

കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷാണ് എംജി റോഡിനെ ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചത്. എംജി റോഡ് മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശം ഹോൺ രഹിത മേഖലയായിരിക്കുമെന്ന് കെഎംആർഎൽ എംഡി അറിയിച്ചു. ഐഎംഎയുടെയും നാഷണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടി​​ൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വർധിച്ച് വരുന്ന ശബ്ദമലിനീകരണത്തിന് തടയിടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
രജനിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്നു

രജനിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്നു

കാര്‍ത്തിക് സുബ്ബരാജിൻറെ അടുത്ത ചിത്രത്തിലാണ് രജനീകാന്തിൻറെ വില്ലനായി വിജയ് സേതുപതിയെത്തുന്നത്. സൺ പിക്ച്ചേഴ്സ് ആണ് വാർത്ത സ്ഥിരീകരിച്ചത്. രജനിയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള  ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു

കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു

കാസര്‍കോട് ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കശുവണ്ടി ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഇതോടെ കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലായി. കശുമാവ് കൃഷി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് കശുമാവുകള്‍ വെട്ടിമാറ്റി പല കര്‍ഷകരും റബ്ബര്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു.