Short News

നമസ്തേ ഇന്ത്യയിലെ ഗാനമെത്തി

നമസ്തേ ഇന്ത്യയിലെ ഗാനമെത്തി

ആർ അജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കളമൊഴിയേ എന്നു തുടങ്ങുന്ന എന്ന ഗാനമാണ് റിലീസായിരിക്കുന്നത്. സിനോവ് രാജാണ് ഈ ഗായകൻ. ഇവാ ഡി ലൂയിസ് എന്ന വെനിസുലക്കാരിയും , രോഹിത് എന്ന മലയാളിയും ആഗ്രയില്‍ കണ്ടുമുട്ടുന്നതും പിന്നീടുള്ള അവരുടെ ഒരുമിച്ചുള്ള യാത്രകളുമാണ് ഗാനത്തിലുള്ളത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത.
മലയാളത്തിലെ താരപ്രമുഖര്‍ക്ക് കൊട്ടുകൊടുത്ത് മന്ത്രി ജി സുധാകരന്‍

മലയാളത്തിലെ താരപ്രമുഖര്‍ക്ക് കൊട്ടുകൊടുത്ത് മന്ത്രി ജി സുധാകരന്‍

മലയാളത്തിലെ താരപ്രമുഖര്‍ ചാര്‍ലി ചാപ്ലിനെയാണ് കണ്ടു പഠിക്കേണ്ടതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം ഇന്‍കം ടാക്‌സ് വെട്ടിക്കുകയോ പലരുടെയും പേരില്‍ ആസ്തികള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ കോടികള്‍ വാങ്ങി കൊള്ളരുതാത്ത പരസ്യങ്ങളില്‍ അഭിനയിക്കുകയാണെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.
മദ്ദള കലാകാരന്‍ പൂരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

മദ്ദള കലാകാരന്‍ പൂരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടിനായരാണ് ഘടകപൂരത്തിന്‍റെ പഞ്ചവാദ്യത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് ബുധനാഴ്ച രാത്രി ഏഴരയ്ക്ക് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സമയത്തായിരുന്നു കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആളില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസിനെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു!

ആളില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസിനെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു!

ദില്ലി: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ആലില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസില്‍ തീവണ്ടി പാഞ്ഞ് കയറി വന്‍ അപകടം. അപകടത്തില്‍ 13 വിദ്യാര്‍ത്ഥികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഗൊരഖ്പൂരില്‍ നിന്നും 50 കിമി അകലെ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. യുപിയില്‍ ഈ മാസം ആളില്ലാ ലെവല്‍ക്രോസില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇത്.